ബസുമതി അരിക്ക് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്ന കയറ്റുമതി നിരോധനവും പിൻവലിച്ചിട്ടുണ്ട്
അരി കയറ്റുമതിക്കുള്ള നികുതി പകുതിയായി കുറച്ച് കേന്ദ്ര സർക്കാർ. 20 ശതമാനത്തിൽ നിന്ന് പത്തു ശതമാനമാക്കിയാണ് നികുതി കുറച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഇതിലൂടെ കയറ്റുമതി കൂടുകയും തായ്‌ലൻഡ്, വിയറ്റ്‌നാം, പാകിസ്ഥാൻ, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ അരിയുടെ വില കുറയുകയും ചെയ്യും. 2023ൽ ലഭ്യമായ കുറഞ്ഞ മഴ വിളവിനെ ബാധിച്ചതിനെ തുടർന്നാണ് 20 ശതമാനം തീരുവ ചുമത്തിയിരുന്നത്.
ബസുമതി അരിക്കും ബസ്മതി ഇതര വെള്ള അരിക്കും ഏർപ്പെടുത്തിയിരുന്ന കയറ്റുമതി നിരോധനവും സർക്കാർ പിൻവലിച്ചു. 2023 ജൂലൈയിലാണ് അരിക്ക് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. മട്ട അരിയുടെയും മറ്റും കയറ്റുമതി തീരുവ 10 ശതമാനമായി സർക്കാർ കുറച്ചതായും വിജ്ഞാപനത്തിൽ പറയുന്നു. എന്നാൽ സ്വകാര്യ വ്യാപാരികളെ കയറ്റുമതി ചെയ്യാൻ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.