പാനീയങ്ങളിൽ ലഹരി കലർത്തിയോ? പരിശോധിക്കാൻ വഴിയുണ്ടെന്ന് സ്പെയിനിലെ ടെക്കികൾ

മയക്കികിടത്തിയുള്ള പീഡനവും കൊള്ളയും വ്യാപകമാകുന്ന കാലത്ത് ഏതു പാനീയവും പരിശോധിച്ച ശേഷം മാത്രം കുടിക്കാം എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
പാനീയങ്ങളിൽ ലഹരി കലർത്തിയോ? പരിശോധിക്കാൻ വഴിയുണ്ടെന്ന് സ്പെയിനിലെ ടെക്കികൾ
Published on


നമ്മളെല്ലാവരും വ്യത്യസ്ത ബ്രാൻഡുകളിലും രുചുകളിലുമുള്ള പാനീയങ്ങൾ കുടിക്കാറുണ്ട്. പക്ഷേ എപ്പോഴെങ്കിലും ആരെങ്കിലും അവയിൽ ലഹരി കലർത്തിയിട്ടുണ്ടോ എന്ന് സംശയിച്ചിട്ടുണ്ടോ. കുടിക്കുന്നതിനു മുൻപ് പാനീയത്തിലെ ലഹരി പരിശോധിക്കാൻ കഴിഞ്ഞാലോ. എന്നാൽ അത്തരമൊരു സംവിധാനം ഒരുക്കുകയാണ് സ്പെയിനിലെ ഒരു പറ്റം ടെക്കികൾ.

സ്പെയിനിലെ മെഡൂസ ബീച്ചിലെ സംഗീതോത്സവത്തിലാണ് വയലറ്റ് പോയിൻ്റ് എന്ന സ്റ്റാർട്ടപ്പ്, പാനീയങ്ങളൾ കുടിക്കുന്നതിന് മുമ്പ് അതിലെ ലഹരി സാന്നിധ്യം പരിശോധിക്കാനുള്ള അവസരമൊരുക്കുന്നത്. മയക്കികിടത്തിയുള്ള പീഡനവും കൊള്ളയും വ്യാപകമാകുന്ന കാലത്ത് ഏതു പാനീയവും പരിശോധിച്ച ശേഷം മാത്രം കുടിക്കാം എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. സമ്മതമില്ലാതെ പാനീയങ്ങളിൽ മയക്കാനുള്ളതൊന്നും കലർന്നിട്ടില്ലെന്ന് ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും.

ALSO READ:  ഒന്നെടുത്താൽ ഒന്ന് ഫ്രീ; പാം ഓയിൽ വാങ്ങുന്നവർക്ക് ഒറാങ്ങൂട്ടാനെ ദത്തെടുക്കാൻ അവസരമൊരുക്കി മലേഷ്യ

പാനീയങ്ങളിൽ നിന്ന് ഡ്രോപ്പറുകൾ ഉപയോഗിച്ച് സാമ്പിളുകൾ എടുത്ത് കെമിക്കൽ റീജൻ്റുള്ള ഒരു ടെസ്റ്റ് ട്യൂബിലേക്ക് ഒഴിക്കുന്നു. മയക്കുമരുന്നിൻ്റെ സാന്നിധ്യം ഉണ്ടെങ്കിൽ പാനീയത്തിൻ്റെ നിറം ചുവപ്പായി മാറും.

സ്പെയിനിലെ പ്രാദേശിക സർക്കാരിൻ്റെയും ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെയും നേതൃത്വത്തിലുള്ളതാണ് വയലറ്റ് പോയിൻ്റ് എന്ന സംഘടന. ഫെമിനിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട പർപ്പിൾ നിറമാണ് വയലറ്റ് പോയിൻ്റ് എന്ന പേരിനു പിന്നിൽ. ലൈംഗിക അതിക്രമങ്ങൾ തടയാനാണ് ഈ കണ്ടുപിടിത്തമെന്ന് സാമൂഹിക പ്രവർത്തകയായ റോസാന ഗാൽവേസ് പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com