
സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ കടുത്ത ചൂടിന് അവസാനമാകുന്നു. സെപ്റ്റംബർ 22 മുതൽ ശരത് കാലത്തിന് തുടക്കം കുറിക്കുമെന്ന് യുഎഇ കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ശരത്കാലത്തിൻ്റെ വരവോട് കത്തി നിൽക്കുന്ന ചൂടിന് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അന്തരീക്ഷതാപനിലയിൽ കാര്യമായ മാറ്റമുണ്ടാകും.
ശരത്കാലം എത്തുന്നതോടെ തൊണ്ണൂറ്റിമൂന്നു ദിവസം നീണ്ടു നിന്ന ചൂടുകാലത്തിനാണ് അവസാനമാകുന്നത്. ശരത്കാലം തുടങ്ങുന്നതോടെ രാത്രിയുടെ ദൈർഘ്യവും വർധിക്കും. താപനില 25 ഡിഗ്രി വരെ താഴുവാനും സാധ്യതയുണ്ട്. നവംബറോടെയാണ് ശീതകാലം ആരംഭിക്കുക.