fbwpx
ഇന്ത്യക്കെതിരെ ജിഹാദ് പ്രസ്താവനയുമായി അൽ ഖ്വയ്ദ; പാകിസ്ഥാനിൽ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്നും ഭീഷണി
logo

ന്യൂസ് ഡെസ്ക്

Last Updated : 08 May, 2025 02:35 PM

പഹൽഗാമിൻ്റെ പേരിൽ പാകിസ്ഥാനിൽ നടത്തുന്ന രാഷ്ട്രീയവും സാംസ്കാരികവും ആശയപരവുമായ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഭീഷണിയിൽ പറയുന്നുണ്ട്.

WORLD

ഇന്ത്യക്കെതിരെ ജിഹാദ് എന്ന പ്രസ്താവനയുമായി അൽ ഖ്വയ്ദ. പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുമെന്നും ഇന്ത്യയിലെ ഹിന്ദുത്വ സർക്കാർ മുസ്ലീങ്ങളെ അടിച്ചമർത്തുകയാണെന്നും അൽഖ്വെയ്ദ പ്രസ്താവനയിൽ ആരോപിക്കുന്നു. പഹൽഗാമിൻ്റെ പേരിൽ പാകിസ്ഥാനിൽ നടത്തുന്ന രാഷ്ട്രീയവും സാംസ്കാരികവും ആശയപരവുമായ ആക്രമണത്തിന് തിരിച്ചടി നൽകുമെന്നും ഭീഷണിയിൽ പറയുന്നുണ്ട്.


'ഇന്ത്യയിലെ ഹിന്ദുത്വ- ബിജെപി സര്‍ക്കാര്‍ പാകിസ്ഥാനിലെ പള്ളികളും വീടുകളും ആക്രമിച്ചിരിക്കുന്നു. നിരവധി മുസ്ലിങ്ങളാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം സ്വര്‍ഗരാജ്യം നേടിയെന്നും പ്രസ്താവനയിൽ പറയുന്നു.ഈ സാഹചര്യത്തില്‍ ഇസ്ലാമിനെ പ്രതിരോധിക്കാനായി രംഗത്തിറങ്ങേണ്ടത് ഓരോ മുസ്ലിം പോരാളികളുടേയും കടമയാണ്. ഇസ്ലാമിനെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യണം'- പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.


AlsoRead; ഇന്ത്യൻ ഡ്രോണുകൾ വെടിവെച്ചിട്ടു; അവകാശവാദവുമായി പാക് സൈന്യം, ഫിറോസ്പൂരിൽ പാക് നുഴഞ്ഞുകയറ്റകാരനെ വധിച്ച് സുരക്ഷാ സേന


അല്‍ഖ്വയ്ദ ഇന്‍ ദ സബ്‌കോണ്ടിനെന്റ് ആണ് ഭീഷണി സന്ദേശം പുറത്തിറക്കിയിക്കുന്നത്.'പാകിസ്ഥാനെതിരെ ഇന്ത്യയുടെ ആക്രമണം' എന്ന തലക്കെട്ടിലാണ് മുന്നറിയിപ്പ്. പാക് മണ്ണിൽ ഇന്ത്യ നടത്തിയ കടന്നുകയറ്റത്തിന് ശക്തമായ പ്രതികാരം ചെയ്യുമെന്നാണ് പ്രസ്താവന. ഇതിനായി പാകിസ്ഥാന് പിന്നില്‍ അണിചേരാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്.


2025 മെയ് 6 ന് രാത്രി ഇന്ത്യൻ സർക്കാർ പാകിസ്ഥാനിലെ വിവിധ ഇടങ്ങളിൽ ബോംബാക്രമണങ്ങൾ നടത്തി, പള്ളികളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചു. ഈ ആക്രമണങ്ങൾ നിരവധി മുസ്ലീങ്ങളുടെ രക്തസാക്ഷിത്വത്തിനും പരിക്കിനും കാരണമായതായി റിപ്പോർട്ടുണ്ട്. ഈ ആക്രമണം ഇന്ത്യൻ ഭരണകൂടം ചെയ്ത കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയിലേക്ക് മറ്റൊരു ഇരുണ്ട അധ്യായം കൂടി ചേർക്കുന്നവെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.


പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യൻ സേനകൾ സംയുക്തമായി പാകിസ്ഥാന് നേരെ ആക്രമണം നടത്തിയത് . ഓപ്പറേഷന്‍ സിന്ദൂറിൻ്റെ ഭാഗമായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ തകർത്തു. ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയവയുടെ പ്രധാന കേന്ദ്രങ്ങളും തകർത്തതിൽ ഉൾപ്പെടുന്നു.



FASHION
അസാധാരണ ജീവിത രീതി, ജനനം മുതൽ മരണം വരെ സവിശേഷ വസ്ത്രധാരണം, വിചിത്ര നിയമാവലികളാൽ നിറഞ്ഞ ബ്രിട്ടീഷ് രാജ കുടുംബം
Also Read
user
Share This

Popular

NATIONAL
KERALA
പാക് ആക്രമണങ്ങളുടെ മുനയൊടിച്ച് ഇന്ത്യ, വ്യോമ പ്രതിരോധവും തകർത്തു; പാകിസ്ഥാന്‍ മിസൈലുകള്‍ ലക്ഷ്യമിട്ടത് 15 നഗരങ്ങളെ