
ഒറ്റപ്പാലത്ത് സഹപാഠി ആക്രമിച്ച സാജന് അതിക്രൂരമായ മര്‍ദനമാണ് ഏറ്റതെന്നും മകൻ്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും പിതാവ് ജയരാജ് ന്യൂസ് മലയാളത്തോട് പറഞ്ഞു. മൂക്കിനേറ്റ ഇടിയിൽ മൂക്കിൻ്റെ പാലം രണ്ടര സെൻ്റീമീറ്റർ അകത്തേക്ക് പോയെന്നും ആക്രമണത്തിൽ കണ്ണിനോടും മൂക്കിനോടും ചേർന്ന ഭാഗം പൂർണമായും തകർന്നെന്നും പിതാവ് വെളിപ്പെടുത്തി. പരിക്ക് കുട്ടിയുടെ തലച്ചോറിലേക്കുള്ള ഞരമ്പുകളെ അടക്കം ബാധിച്ചു. കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും പിതാവ് പറഞ്ഞു.
'തമ്പോല ടീം' എന്ന ഗ്യാങ്ങിന് ഒപ്പം നിന്നായിരുന്നു പ്രതിയുടെ പ്രവർത്തനം. ചോദ്യം ചെയ്താൽ തമ്പോല ടീമിനെ കൊണ്ട് പുറത്തുവച്ച് കൈകാര്യം ചെയ്യിക്കുമെന്ന് ഭീഷണിപ്പെടുത്തി. തമ്പോല ടീം നേരിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. കുട്ടിയെ നേരത്തെ ആക്രമിക്കുന്നത് പതിവായിരുന്നുവെന്നും കുടുംബം പറഞ്ഞു.
ശ്രീ വിദ്യാദി രാജ ഐടിഐയിലെ വിദ്യാർഥിക്ക് നേരെയാണ് സഹപാഠിയുടെ ആക്രമണം. ഐടിഐ വിദ്യാർഥിയായ സാജനെ സഹപാഠിയായ കിഷോർ അക്രമിക്കുകയായിരുന്നു. അക്രമത്തിൽ സാജൻ്റെ മൂക്കിൻ്റെ പാലം തകർന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സാജൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.