fbwpx
കേരളത്തിൽ കാലവർഷം മെയ് 27ന് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
logo

ന്യൂസ് ഡെസ്ക്

Last Updated : 10 May, 2025 04:29 PM

നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

KERALA


സംസ്ഥാനത്ത് കാലവർഷം മെയ് 27ന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയിലും അഞ്ചി ദിവസം നേരത്തെയാണിത്. മെയ് 27-ന് നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം മെയ് 30-നാണ് കേരളത്തിൽ കാലവർഷം ആരംഭിച്ചത്.



അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പും നൽകിയിട്ടുണ്ട്. താപനില കൂടിവരുന്ന സാഹചര്യത്തിൽ 11 ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട്.

ഉയർന്ന താപനില മുന്നറിയിപ്പ്


ഇന്നും നാളെയും (10/05/2025 & 11/05/2025) തൃശൂർ ജില്ലയിൽ താപനില 38°C വരെയും; കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37°C വരെയും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും (10/05/2025 & 11/05/2025) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്
അറിയിച്ചു.

WORLD
"ആണവ ഓപ്ഷൻ ചർച്ചയിലില്ല, എന്നാൽ..."; നാഷണൽ കമാൻഡ് അതോറിറ്റി യോഗം വിളിച്ചിട്ടില്ലെന്ന് പാക് പ്രതിരോധ മന്ത്രി
Also Read
user
Share This

Popular

NATIONAL
NATIONAL
"ഏത് ഭീകരപ്രവർത്തനവും യുദ്ധമായി ഇന്ത്യ കാണും, തിരിച്ചടിക്കും"; പാകിസ്ഥാന് ശക്തമായ താക്കീതുമായി ഇന്ത്യ