വിനേഷ് ഫോഗട്ട് കോൺഗ്രസിലേക്കോ? നിർണായക തീരുമാനം ഇന്ന്

കഴിഞ്ഞ ദിവസമാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് പഞ്ചാബിലെ അതിർത്തി പ്രദേശമായ ശംഭുവിലെത്തി കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്
വിനേഷ് ഫോഗട്ട് കോൺഗ്രസിലേക്കോ? നിർണായക തീരുമാനം ഇന്ന്
Published on
Updated on

ഇന്ത്യയുടെ അഭിമാനമായ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസിൽ ചേരുമെന്ന തരത്തിലുള്ള വാർത്ത ദേശീയ ശ്രദ്ധയാകർഷിക്കുന്നു. പാരിസ് ഒളിംപിക്സ് വേദിയിൽ കണ്ണീരായി മാറിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യയിൽ വൻ സ്വീകരണമാണ് ജനങ്ങൾ നൽകിയത്.

എന്നാൽ ഇപ്പോൾ വിനേഷിന് അന്ന് ലഭിച്ച സ്വീകാര്യത ഹരിയാനയിൽ വോട്ടായി മാറുമോ എന്ന ചിന്തിഗതിയാണ് കോൺഗ്രസിനുള്ളത്. അതിനെ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഇന്ന് ഉണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. അതുകൊണ്ടാണ് സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.

കഴിഞ്ഞ ദിവസമാണ് ഗുസ്തി താരം വിനേഷ് ഫോഗട്ട് പഞ്ചാബിലെ അതിർത്തി പ്രദേശമായ ശംഭുവിലെത്തി കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതോടെ ഒക്ടോബർ 5ന് നടക്കാനിരിക്കുന്ന ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി വിനേഷ് മത്സരിക്കുമെന്ന പ്രചാരണം സജീവമാകുകയായിരുന്നു.

സംസ്ഥാനത്തെ 90 അംഗ സഭയിലേക്ക് മത്സരിക്കുന്ന 34 സ്ഥാനാർഥികളുടെ പേരുകളാണ് നിലവിൽ കോൺഗ്രസ് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിരിക്കുന്നത്. ഇതിൽ വിനേഷ് ഫോഗട്ട് ഉൾപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ന് വ്യക്തത ഉണ്ടാകുമെന്നാണ് പാർട്ടി ജനറൽ സെക്രട്ടറി ദിപക് ബബാരിയ വ്യക്തമാക്കിയത്. മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന പാനൽ യോഗത്തിന് ശേഷമാകും അന്തിമ തീരുമാനം.

ഭരണവിരുദ്ധ വികാരം, ഗുസ്തി താരങ്ങളുടെയും കർഷകരുടെയും പ്രതിഷേധം, ജാട്ട് വിഭാഗത്തിന് ബിജെപിയോടുള്ള അതൃപ്തി എന്നിവയാണ് ഹരിയാന തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്ന പ്രധാന ഘടകങ്ങൾ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ മികച്ച നേട്ടമുണ്ടാക്കിയ കോൺഗ്രസിന് നിയമസഭ തെരഞ്ഞെടുപ്പിൽ ജയിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. ഒക്ടോബർ 5നാണ് ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഒക്ടോബർ 8ന് ഫല പ്രഖ്യാപനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com