ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല

രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും
ഭക്തിസാന്ദ്രമായി അനന്തപുരി; ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല
Published on


ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല. രാവിലെ 9.45 ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങും. രാവിലെ 10:15 നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.15 നാണ് നിവേദ്യം. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങൾ ആണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.

ഹരിതചട്ടങ്ങൾ പൂർണമായും പാലിക്കണമെന്നും, സ്മാർട്ട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ ഭാഗത്ത് അടുപ്പുകൾ കൂട്ടരുതെന്നും നഗരസഭ അഭ്യർഥിച്ചിട്ടുണ്ട്. വേനൽ കണക്കിലെടുത്ത് അടുപ്പ് കൂട്ടുന്നതിൽ കൃത്യമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്നതും അമിതമായ മാലിന്യ ഉല്പാദനത്തിന് കാരണവുമാകുന്ന ഉല്പന്നങ്ങൾ ഒഴിവാക്കുന്നതിനും പകരം സ്റ്റീൽ പ്ലേറ്റ്, ഗ്ലാസ്, സ്റ്റീൽ പാത്രങ്ങൾ എന്നിവ ഉപയോഗിക്കണം. ഭക്തജനങ്ങളും അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്നവരും ശ്രദ്ധിക്കണമെന്നും മേയർ ആവശ്യപ്പെട്ടു. അതേസമയം, പൊങ്കാല പ്രമാണിച്ച് കഴിഞ്ഞ​ദിവസം, ഉച്ച മുതൽ തന്നെ നഗരത്തിൽ ഗതാഗത നിയന്ത്രണം ആരംഭിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com