fbwpx
'കോളനി' തിരുത്തി ഗ്രാമം എന്നാക്കി; ന്യൂസ്‌ മലയാളം വാർത്തയ്‌ക്ക്‌ പിന്നാലെ തോരപുരത്തെ ബോർഡ് മാറ്റി സ്ഥാപിച്ച് നഗരസഭ
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Aug, 2024 07:17 PM

നഗരസഭയിലെ 16ആം വാർഡിൽ തോരാപുരത്തു സ്ഥാപിച്ച ബോർഡിലാണ് തോരാപുരം കോളനി എന്ന് എഴുതിയുന്നത്

KERALA


പാലക്കാട്‌ മണ്ണാർക്കാട് നഗരസഭയിലെ തോരാപുരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിൽ കോളനി എന്നെഴുതിയ ബോർഡ് നഗരസഭ മാറ്റി. നഗരസഭയിലെ 16ആം വാർഡിൽ സ്ഥാപിച്ച ബോർഡിലാണ് തോരാപുരം കോളനി എന്ന് എഴുതിയുന്നത്. ഇത് സംബന്ധിച്ച ന്യൂസ്‌ മലയാളം വാർത്തയ്‌ക്ക്‌ പിന്നാലെയാണ് തോരാപുരം ഗ്രാമം മാറ്റി തിരുത്തി എഴുതിയത്.

2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ വാർഡുകളിൽ ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പാലക്കാട്‌ മണ്ണാർക്കാട് നഗരസഭയിലെ 16 ആം വാർഡ് തോരാപുരത്തും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഉദ്ഘാടനം ചെയ്തതാകട്ടെ മണ്ണാർക്കാട് നഗരസഭ ചെയർമാനും. അംബേദ്കർ സമഗ്ര വികസന ഗ്രാമം തോരാപുരം എന്ന് വലിയ അക്ഷരത്തിൽ ബോർഡ് സ്ഥാപിച്ചതിനടുത്തായിട്ടാണ് കോളനി എന്ന് എഴുതിയ ബോർഡ് സ്ഥാപിച്ചിരുന്നത്. കോളനി പ്രയോഗത്തിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്തോടെയാണ് അതിവേഗം പേര് മാറ്റിയത്. സിപിഎം ലോക്കൽ കമ്മിറ്റിയും പേര് മാറിയതിനെതിരെ രംഗത്ത് വന്നിരുന്നു.

ALSO READ: സർക്കാർ ഉത്തരവ് വന്നിട്ടും കോളനി എന്ന് തന്നെ; പാലക്കാട്‌ തോരാപുരത്ത് പ്രതിഷേധവുമായി നാട്ടുകാർ

ജൂൺ 18നായിരുന്നു കോളനി, സങ്കേതം, ഊര് എന്നീ വാക്കുകൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിന് പിന്നാലെ വിവിധയിടങ്ങളിൽ കോളനി എന്ന പേര് മാറ്റിയിരുന്നു. അതിനിടയിലാണ് മണ്ണാർക്കാട് നഗരസഭയിൽ ഇത്തരം ഒരു സംഭവം നടക്കുന്നത്. അബദ്ധത്തിൽ സംഭവിച്ചു പോയതെന്നാണ് അധികൃതരുടെ അനൗദ്യോഗിക വിശദീകരണം.

Also Read
user
Share This

Popular

WORLD
KERALA
WORLD
സിറിയയിലെ ആഭ്യന്തര സംഘര്‍ഷം: 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; കുടുങ്ങിക്കിടക്കുന്നവര്‍ ഇന്ത്യന്‍ എംബസിയുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ നിര്‍ദേശം