
കൊല്ലത്ത് നവജാത ശിശുവിന്‍റെ അമ്മയെ ഭർതൃവീട്ടുകാർ മർദിച്ച സംഭവത്തിൽ റേഞ്ച് ഡിഐജി അജിതാ ബീഗം റിപ്പോർട്ട് തേടി. കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകിയെന്നും അജിതാ ബീഗം ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. കുഞ്ഞിന് പാൽ നൽകിയില്ലെന്ന് ആരോപിച്ചാണ് 19കാരിയായ കൊല്ലം നീണ്ടകര നീലേശ്വരം തോപ്പ് സ്വദേശി അലീനയെ ഭർതൃവീട്ടുകാർ ആക്രമിച്ചത്.
കാലും കൈയ്യും കെട്ടിയിട്ടാണ് യുവതിയെ ഭർതൃവീട്ടുകാർ മർദിച്ചത്. പ്രസവം കഴിഞ്ഞിട്ട് 27 ദിവസം കഴിഞ്ഞ ശേഷമായിരുന്നു സംഭവം. ആക്രമണത്തില്‍ യുവതിയുടെ ശരീരമാസകലം മുറിവുണ്ട്. ഭർത്താവും, ഭർത്താവിൻ്റെ സഹോദരനുo, ഭർതൃപിതാവും, ഭർതൃമാതാവും ചേർന്നാണ് യുവതിയെ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടും ചവറ പൊലീസ് കേസെടുത്തില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
അതേസമയം, സംഭവത്തില്‍ സംസ്ഥാന വനിത കമ്മീഷന്‍ റിപ്പോർട്ട് തേടി. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു.