റഷ്യൻ പട്ടാളത്തിലെത്തിയ മലയാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല; രണ്ടാഴ്ചയായി ഒരു നേരം സൂപ്പ് മാത്രം: ആരോപണവുമായി കുടുംബാംഗങ്ങൾ

റഷ്യൻ പട്ടാളത്തിലെത്തിയ മലയാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ല; രണ്ടാഴ്ചയായി ഒരു നേരം സൂപ്പ് മാത്രം: ആരോപണവുമായി കുടുംബാംഗങ്ങൾ

റഷ്യൻ പട്ടാളത്തിലെത്തിയ മലയാളികളുടെ മോചനം ഉടൻ സാധ്യമാക്കുമെന്ന് ഇന്ത്യൻ എംബസി കൗൺസിലർ രാം കുമാർ തങ്കരാജ് പറഞ്ഞു.
Published on

റഷ്യൻ പട്ടാളത്തിലെത്തിയ മലയാളികൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ. മകൻ്റെ ജീവൻ അപകടത്തിലാണെന്നും രണ്ടാഴ്ചയായി ഒരു നേരം സൂപ്പ് മാത്രമാണ് നൽകുന്നതെന്നും കേരളത്തിൽ നിന്നും റഷ്യൻ പട്ടാളത്തിലെത്തിയ സിബിയുടെ മാതാവ് തങ്കമ്മ പറഞ്ഞു. ആറ് മലയാളികളാണ് ബഹ്മത് ക്യാംപിലുള്ളത്. റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 1200 കിലോ മീറ്ററിലധികം ദൂരമുണ്ട് ബഹ്മത് എന്ന സ്ഥലത്തെ പട്ടാള ക്യാംപിലേക്ക്.

Read More: IMPACT: റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കാൻ പ്രധാനമന്ത്രിയെ കാണുമെന്ന് വി.കെ. ശ്രീകണ്ഠൻ എംപി


അതേസമയം, ഇവരുടെ മോചനം ഉടൻ സാധ്യമാക്കുമെന്ന് ഇന്ത്യൻ എംബസി കൗൺസിലർ രാം കുമാർ തങ്കരാജ് പറഞ്ഞു. റഷ്യൻ ഗവൺമെൻ്റുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. ഇന്ത്യക്കാരെ റഷ്യൻ പട്ടാളത്തിലെത്തിച്ചവരെ കുറിച്ച് വിദേശകാര്യ മന്ത്രാലയം അന്വേഷണമാരംഭിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com