fbwpx
സ്വദേശിവത്കരണം: സാമ്പത്തിക വികസനത്തിൽ പൗരന്മാരുടെ പങ്കാളിത്തം നിർണായകമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം
logo

ന്യൂസ് ഡെസ്ക്

Last Updated : 09 Sep, 2024 08:23 AM

ഖത്തറിലെ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയിരുന്നു

GULF NEWS



സ്വദേശിവത്കരണത്തിൻ്റെ ഭാഗമായുള്ള സാമ്പത്തിക വികസനത്തിന് പൗരന്മാരുടെ പങ്കാളിത്തം നിർണായകമാണെന്നും അതിന് ഉയർന്ന പരിഗണന നൽകുമെന്നും ഖത്തർ തൊഴിൽ മന്ത്രാലയം. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ സ്വകര്യ മേഖലയുടെ സംഭാവന പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ സാമ്പത്തിക വികസനത്തിൽ പൗരന്മാരുടെ പങ്കാളിത്തം അനിവാര്യമാണെന്ന് തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാരിൽ ഒരാളായ ഷെയ്ഖ അബ്ദുൾ റഹ്‌മാൻ അൽ ബാദി പറഞ്ഞു.

ALSO READ: സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ കനത്ത പിഴ; സൗദിയിൽ നിയമം വരുന്നു

ഖത്തറിലെ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശിവത്കരണം നടപ്പാക്കുന്നതിനുള്ള നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയിരുന്നു. ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നിയമം പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. അതേസമയം രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിൽ സ്വകാര്യ മേഖലയിലെ തൊഴിൽ സ്വദേശി വൽകരണവും നിർണായക പങ്കുവഹിക്കുമെന്ന് ഖത്തർ കരിയർ ഡെവലപ്‌മെൻറ് സെൻറർ എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അഹമ്മദ് അൽ മൻസൂരി അഭിപ്രായപ്പെട്ടു.

WORLD
ഇരു രാജ്യങ്ങളും നയപരമായി പ്രശ്നങ്ങൾ പരിഹരിക്കണം; ഇന്ത്യ-പാക് സംഘർഷങ്ങളിൽ ആശങ്ക പങ്കുവെച്ച് യുകെ
Also Read
user
Share This

Popular

NATIONAL
WORLD
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഷെയ്ഖ് സജാദ് ഗുൽ കേരളത്തിൽ പഠിച്ചിരുന്നതായി റിപ്പോർട്ട്