fbwpx
കോട്ടയത്ത് അമ്മയും മക്കളും മരിച്ചത് ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞ്; ഉള്ളിൽ അണുനാശിനിയുടെ അംശം: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
logo

ന്യൂസ് ഡെസ്ക്

Last Updated : 16 Apr, 2025 06:51 PM

മൂന്ന് പേരുടെ മൃതദേഹവും പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

KERALA


കോട്ടയം അയർക്കുന്നത്ത് പുഴയിൽ ചാടി മരിച്ച അമ്മയുടെയും മക്കളുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജിസ്മോളുടെ കയ്യിലെ ഞരമ്പ് മുറിഞ്ഞിട്ടുണ്ട്. പുറത്തും മുറിവുണ്ട്. രണ്ട് മക്കളുടെയും ഉള്ളിൽ അണുനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. മൂന്ന് പേരുടെ മൃതദേഹവും പാലായിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.

കഴിഞ്ഞദിവസമാണ് പാലാ സ്വദേശിനി ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെയാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഈ സമയത്ത് തന്നെയാണ് അമ്മയെ ആറുമാനൂർ ഭാഗത്ത് നിന്നും കണ്ടെത്തിയത്.


ALSO READ: അരൂക്കുറ്റി കൊലപാതകം: ഒരു പ്രതി പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി 


കുടുംബ പ്രശ്നങ്ങൾ മൂലം ആകാം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. പരിശേധനയിൽ ജിസ്മോളുടെ മുറിയിൽ നിന്നും പൊലീസ് വിഷകുപ്പി കണ്ടെത്തിയിട്ടുണ്ട്. യുവതി നേരത്തെ കൈമുറിച്ചും ആത്മഹത്യ ശ്രമിച്ചിരുന്നതായും വിവരമുണ്ട്.

ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയാണ് ജിസ്മോൾ. അഭിഭാഷകയായ ജിസ്മോൾ ഹൈക്കോടതിയിലും പാലായിലും പ്രവർത്തിച്ചു വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

KERALA
കോഴിക്കോട് മെഡി. കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് ബേബി മെമ്മോറിയല്‍ ആശുപത്രിയിട്ട ഡിസ്ചാര്‍ജ് ബില്‍ 40,000 രൂപ; ഇടപെട്ട് മന്ത്രി
Also Read
user
Share This

Popular

KERALA
BUSINESS
കോഴിക്കോട് മെഡി. കോളേജില്‍ നിന്ന് മാറ്റിയ രോഗിക്ക് ബേബി മെമ്മോറിയല്‍ ആശുപത്രിയിട്ട ഡിസ്ചാര്‍ജ് ബില്‍ 40,000 രൂപ; ഇടപെട്ട് മന്ത്രി