അർജുനായുള്ള തെരച്ചില്‍ തുടരണം; സമ്മർദം ശക്തമാക്കി കേരളം

തെരച്ചിൽ തുടരണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു
അർജുനായുള്ള തെരച്ചില്‍ തുടരണം; സമ്മർദം ശക്തമാക്കി കേരളം
Published on

കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനെ കണ്ടെത്താനുള്ള പ്രവർത്തനം തുടരാൻ സമ്മർദം ശക്തമാക്കി കേരളം. തെരച്ചിൽ തുടരണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടതായി മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഇത് സംബന്ധിച്ച് കർണാടക റവന്യു മന്ത്രിയുമായി സംസാരിച്ചെന്നും കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുമായി സംസാരിച്ച് തീരുമാനം അറിയിക്കാമെന്ന് റവന്യു മന്ത്രി ഉറപ്പ് നൽകിയതായും മന്ത്രി പറഞ്ഞു.

ഷിരൂരിൽ സാധ്യമായതെല്ലാം ചെയ്തുവെന്നാണ് കാർവാർ എംഎൽഎ സതീഷ് സെയിൽ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ നദിയിൽ ഡ്രെഡ്‌ജിംഗ് നടത്താനാകില്ലെന്നും എംഎൽഎ വ്യക്തമാക്കി.

ഗംഗാവാലി പുഴയിൽ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തില്‍ രണ്ട് സ്കൂബാ ഡൈവർമാരാണ് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. 60 അടി താഴെ പോവുകയാണ് ലക്ഷ്യമെന്നും കൈ കൊണ്ടാവും പരിശോധന നടത്തുകയെന്നും ഈശ്വർ മാൽപെ പറഞ്ഞു. എന്നാല്‍ പുഴയിലെ അടിയൊഴുക്ക് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയുയർത്തുന്നുണ്ട്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com