വായ്‌പ തിരിച്ചടവ്; കെഎസ്ആർടിസിക്ക് 72.23 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന്‌ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനാണ് തുക നൽകുന്നത്
വായ്‌പ തിരിച്ചടവ്; കെഎസ്ആർടിസിക്ക് 72.23 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ
Published on

കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ തുക നൽകിയത്‌. കഴിഞ്ഞ ആഴ്‌ചയിൽ ഇതേ ആവശ്യത്തിനായി സർക്കാർ 71.53 കോടി രൂപ അനുവദിച്ചിരുന്നു.

പ്രാഥമിക കാർഷിക വായ്‌പ സംഘങ്ങളുടെ കൺസോർഷ്യത്തിൽ നിന്ന്‌ പെൻഷൻ വിതരണത്തിനായി കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനാണ് തുക നൽകുന്നത്. സർക്കാർ പ്രതിമാസ സഹായമായി നൽകുന്ന 50 കോടി രൂപയ്ക്ക് പുറമെയാണ് നിലവിലെ തുക. കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാൻ ഈ മാസം ആദ്യം 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5,940 കോടി രൂപ കെഎസ്ആർടിസിക്ക് നൽകിയതയും കെ.എൻ ബാലഗോപാൽ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com