fbwpx
ഓം പ്രകാശിനെ ഹോട്ടലിൽ സന്ദർശിച്ചു; ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Oct, 2024 10:59 AM

കഴി‌ഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഓം പ്രകാശിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

KERALA


കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെ ഹോട്ടലിൽ സന്ദർശിച്ച സംഭവത്തില്‍ താരങ്ങളെ പൊലീസ് ചോദ്യം ചെയ്യും. താരങ്ങൾ അടക്കം 20 പേരെയും ഇന്നും നാളെയുമായാണ് വിളിച്ച് വരുത്തി ചോദ്യം ചെയ്യുക. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ അടക്കമുള്ളവർക്ക് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നല്‍കി.

ഓം പ്രകാശിനെ മറ്റൊരു സുഹൃത്താണ് പരിചയപ്പെടുത്തിയതെന്ന് താരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചു. താരങ്ങളുടെ പേര് ഓം പ്രാകാശിന്‍റെ റിമാന്‍ഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഓം പ്രകാശിനെ പിടികൂടിയ ആഡംബര ഹോട്ടലിൽ യുവസിനിമാതാരങ്ങളും ഉണ്ടായിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. യുവതാരം പിടിയിലാവാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.

Also Read: കൊച്ചി ലഹരിക്കേസ്: ഓം പ്രകാശിനെ പിടികൂടും മുമ്പ് സിനിമാ താരങ്ങൾ മുറിവിട്ടു?

കഴി‌ഞ്ഞ ദിവസമാണ് കൊച്ചിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഓം പ്രകാശിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം കുണ്ടന്നൂരിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്നാണ് ഓം പ്രകാശിനെയും കൂട്ടാളിയായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ലഹരിവസ്തുക്കൾ കൈവശം വെച്ചതിനാണ് അറസ്റ്റ്. 13,63. 21 NDPS ആക്ട് പ്രകാരമാണ് കേസ്. ഓം പ്രകാശിനൊപ്പം പിടിയിലായ ഷിഹാസ് എന്നയാളിൽ നിന്ന് പൊലീസ് കൊക്കെയ്ൻ പിടികൂടിയിരുന്നു.


NATIONAL
വെടിനിര്‍ത്തലിനു പിന്നാലെ ഡ്രോണ്‍ ആക്രമണം; വീണ്ടും ബ്ലാക്ക് ഔട്ട്
Also Read
user
Share This

Popular

NATIONAL
KERALA
"പാക് നുഴഞ്ഞുകയറ്റം അങ്ങേയറ്റം അപലപനീയം"; വെടിനിർത്തൽ ലംഘിച്ചുള്ള അക്രമങ്ങളെ ഗൗരവത്തോടെ കാണുമെന്ന് ഇന്ത്യ