'എം.ടി. വാസുദേവൻ നായർ'; പേരിനു പിന്നിലെ ആ കഥ

സ്കൂളിലും കോളേജിലുമെല്ലാം പേര് എം.ടി. വാസുദേവൻ എന്നു മാത്രമായിരുന്നു പേര്
'എം.ടി. വാസുദേവൻ നായർ'; പേരിനു പിന്നിലെ ആ കഥ
Published on

എം.ടി. വാസുദേവൻ നായർ എന്ന പേര് ഉണ്ടായി വന്നതിനു പിന്നിലും എഴുത്തുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്. സ്കൂളിലും കോളേജിലുമെല്ലാം പേര് എം.ടി. വാസുദേവൻ എന്നു മാത്രമായിരുന്നു പേര്. 'നായർ' ചേർത്തത് എം.ടി. തന്നെയാണ്.

എഴുതുന്നത് അച്ചടിമഷി പുരളാൻ കലശലായി ആഗ്രഹിച്ച കൗമാരക്കാരൻ. അയയ്ക്കുന്നതെല്ലാം മടങ്ങിവരുന്നതായിരുന്നു പതിവ്. അക്കാലത്താണ് വാസു ഒരു കടുംകൈ ചെയ്തത്. മദ്രാസിൽ ചിത്രകേരളം എന്ന മാസിക തുടങ്ങുന്നുവെന്ന പരസ്യം ജ്യേഷ്ഠൻ കൊണ്ടുവന്ന ഒരു കടലാസിൽ നിന്നാണ് കാണുന്നത്. അവരുടെ വിലാസം എടുത്തു. രണ്ടും കൽപ്പിച്ച് മൂന്നു സൃഷ്ടികൾ അയച്ചു. ടാഗോറിന്‍റെ ഗാർഡ്നറിന്‍റെ വിവർത്തനം , ഒരു കഥ, ഒരു ലേഖനം എന്നിവയാണ് അയച്ചത്. മൂന്നും മൂന്നു കവറുകളിൽ മൂന്നു പേരുകളിൽ എഴുതി അയത്തു. ഒരുപേര് കൂടല്ലൂർ വാസുദേവൻ. രണ്ടാമത്തേത് വി.ടി. തെക്കേപ്പാട്ട്. ഈ പേര് വന്നത് എങ്ങനെ എന്നും എം.ടി പറയുന്നുണ്ട്. എസ്.കെ പൊറ്റെക്കാട്ട് പോലെ വീട്ടുപേര് ചേർത്ത് ഉണ്ടാക്കിയതാണ്. മൂന്നാമത്തേത് എം ടി വാസുദേവൻ നായർ.

Also Read: എന്നേക്കും കഥയുടെ നാലുകെട്ടില്‍; മലയാള സാഹിത്യത്തിലെ അതികായന് വിട

അത്ഭുതപ്പെടുത്തിക്കൊണ്ട് മൂന്നും ചിത്രകേരളത്തിൽ അച്ചടിച്ചുവന്നു. പിന്നീട് പേര് എന്തുവേണം എന്ന ചർച്ചയിൽ നായർ ചേർത്ത് എഴുതാൻ തീരുമാനിച്ചു. അതിന് എം.ടി പറയുന്ന കാരണം സ്കൂളിൽ പഠിക്കുമ്പോഴുള്ള എഴുത്താണ്. കുട്ടിയാണ് എന്ന് അറിഞ്ഞാൽ തിരസ്കരിക്കും. മുതിർന്ന ആളാണ് എന്നു കരുതി പ്രസിദ്ധീകരിക്കട്ടെ എന്നേ കരുതിയുള്ളൂ എന്നാണ്. പിന്നീട്, എം.ടി. വാസുദേവന്‍ നായർ എന്ന ആ പേര് മലയാള സാഹിത്യത്തിലും സിനിമയിലും ആഴത്തില്‍ പതിഞ്ഞത് ചരിത്രം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com