കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകം; കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും

അതേസമയം കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബംഗാളിൽ നടത്തിയിരുന്ന സമരം പുനരാരംഭിക്കുമെന്ന സൂചന നൽകി ജൂനിയർ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി
കൊല്‍ക്കത്തയിലെ  ഡോക്ടറുടെ  കൊലപാതകം; കേസ്  തിങ്കളാഴ്ച  സുപ്രീം കോടതി പരിഗണിക്കും
Published on

കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതക കേസ് തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. അതേസമയം കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബംഗാളിൽ നടത്തിയിരുന്ന സമരം പുനരാരംഭിക്കുമെന്ന സൂചന നൽകി ജൂനിയർ ഡോക്ടർമാരുടെ സംഘടന രംഗത്തെത്തി.


കോളേജ് ഓഫ് മെഡിസിൻ ആൻഡ് സാഗോർ ദത്ത ആശുപത്രിയിലെ രോഗി മരിച്ചതിനെ തുടർന്ന് മൂന്ന് ഡോക്ടർമാരും മൂന്ന് നഴ്സുമാരും ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് കടുത്ത തീരുമാനത്തിലേക്ക് ഇവർ നീങ്ങുന്നതെന്നാണ് വിവരം. "ഞങ്ങൾക്ക് സുരക്ഷ നൽകുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടു. അതിന് ഉത്തമ ഉദാഹരണമാണ് സാഗോർ ദത്ത ആശുപത്രിയിലെ ആക്രമണം. സംസ്ഥാന സർക്കാരിന് അൽപം കൂടി സമയം നൽകുമെന്നും പ്രതിഷേധക്കാർ അറിയിച്ചു.


ആർജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പേരും ഫോട്ടോയും നീക്കം ചെയ്യാൻ വിക്കിപീഡിയോട് നിർദേശിച്ച് സുപ്രീം കോടതി. ബലാത്സംഗം ചെയ്യപ്പെട്ട ഡോക്ടറുടെ അന്തസ് സംരക്ഷിക്കുന്നതിനായി, ഇവരുടെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനും സോളിസിറ്റർ ജനറലുമായ തുഷാർ മെഹ്തയാണ് ഇക്കാര്യം കോടതിയിൽ സൂചിപ്പിച്ചത്. പിന്നാലെ അത് നീക്കം ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം മുന്നോട്ട് വെച്ചത്.


ആർജി കർ മെഡിക്കൽ കോളേജിൽ കൊല്ലപ്പെട്ട ഡോക്ടറുടെ പേരും ഫോട്ടോയും നീക്കം ചെയ്യാൻ വിക്കിപീഡിയോട് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ട ഡോക്ടറുടെ അന്തസ് സംരക്ഷിക്കുന്നതിനായി, ഇവരുടെ വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മുതിർന്ന അഭിഭാഷകനും സോളിസിറ്റർ ജനറലുമായ തുഷാർ മെഹ്തയാണ് ഇക്കാര്യം കോടതിയിൽ സൂചിപ്പിച്ചത്. പിന്നാലെ അത് നീക്കം ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് നിർദേശം മുന്നോട്ട് വെച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com