ഫെൻസിംഗിനായി മരങ്ങൾ മുറിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിയുള്ള സസ്പെൻഷൻ നടപടി പിൻവലിച്ചു

സോളാർ ഫെൻസ് സ്ഥാപിക്കാനെന്ന പേരിൽ 73 മരങ്ങളാണ് ബേഗൂർ റെയ്ഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ മുറിച്ചത്.
ഫെൻസിംഗിനായി മരങ്ങൾ മുറിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിയുള്ള സസ്പെൻഷൻ നടപടി പിൻവലിച്ചു
Published on

തലപ്പുഴ ബേഗൂർ റെയ്ഞ്ചിൽ ഫെൻസിംഗിനായി മരങ്ങൾ മുറിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിയുള്ള സസ്പെൻഷൻ നടപടി പിൻവലിച്ചു. സെക്ഷൻ ഓഫീസർമാരായ ശ്രീധരൻ പി.വി, റോബർട്ട് സി.ജെ എന്നിവർക്കെതിരെയുള്ള നടപടിയാണ് പിൻവലിച്ചത്. മരം മുറിയുടെ പിന്നിൽ ദുരുദ്ദേശ്ങ്ങൾ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി പിൻവലിച്ചത്.

Read More: സുഭദ്ര കൊലപാതകം: തെളിവെടുപ്പിനിടെ രക്തക്കറ പുരണ്ട തലയണ കണ്ടെത്തി, പ്രതികൾ തലയണ ഉപേക്ഷിച്ചത് കാനയിൽ

സോളാർ ഫെൻസിംഗ് സ്ഥാപിക്കാനെന്ന പേരിൽ 73 മരങ്ങളാണ് ബേഗൂർ റെയ്ഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മുറിച്ചത്. എന്നാല്‍, ഡിഎഫ്ഒയുടെയോ സിസിഎഫിന്‍റെയോ അനുമതി ഇതിന് ഉണ്ടായിരുന്നില്ല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com