എം.ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ചികിത്സയിലാണ് അദ്ദേഹം
എം.ടിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല; അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു
Published on
Updated on


പ്രിയകഥാകാരൻ എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ മാറ്റമില്ല. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. ശ്വസന, ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ ശരീരത്തിന്‍റെ മറ്റു അവയവങ്ങളുടെ പ്രവ‍ർത്തനവും മോശമായതായും ഡോക്ടർമാർ അയിച്ചിരുന്നു.

ഒരു മാസത്തിനിടെ പല തവണയായി എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ചികിത്സയാണ് അദ്ദേഹത്തിന് നൽകിവരുന്നത്. ഈ മാസം 17നാണ് എം.ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


News Malayalam 24x7
newsmalayalam.com