നിലമ്പൂരിലെ സ്ഥാനാർഥി നിർണയത്തിന് കോൺഗ്രസിന് പ്രത്യേക രീതിയുണ്ട്; രമേശ് ചെന്നിത്തല

റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്ന മലയാളികളുടെ കാര്യത്തിൽ ഫലപ്രദമായ ഒരു ഇടപെടലും സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല
നിലമ്പൂരിലെ സ്ഥാനാർഥി നിർണയത്തിന് കോൺഗ്രസിന് പ്രത്യേക രീതിയുണ്ട്; രമേശ് ചെന്നിത്തല
Published on


നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിയെ നിർണയിക്കുന്നതിന് പാർട്ടിക്ക് പ്രത്യേക രീതിയുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആ രീതി അനുസരിച്ച് ആകും സ്ഥാനാർഥിയെ നിർണയിക്കുക എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്ഥാനാർഥി നിർണയത്തിൽ എല്ലാവരുമായും കൂട്ടായ ആലോചന നടത്തും. ഇതിനായി ശുപാർശകൾ നൽകുന്നതിൽ തെറ്റില്ല. നിലമ്പൂരിൽ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ചെന്നിത്തല പറഞ്ഞു. യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള അൻവറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബത്തെ പൂർണമായും പാർട്ടി സംരക്ഷിക്കും. മറ്റു കാര്യങ്ങൾ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികളുടെ കാര്യത്തിൽ ഫലപ്രദമായ ഒരു ഇടപെടലും സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഏജൻസിക്കെതിരെ കേസെടുക്കാൻ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. ഗൗരവതരമായി സർക്കാർ ഈ വിഷയം പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

കൂലിപ്പട്ടാളത്തിൽ ചേരാൻ ആരും പോവില്ല. ഇത്തരം റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സർക്കാർ കേസെടുത്തു അന്വേഷണം നടത്താൻ തയ്യാറാവണം. റഷ്യയിൽ കൊല്ലപ്പെട്ട ബിനിലിന്റെ വീട് സന്ദർശിക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com