fbwpx
വേലയ്‌ക്കിടെ മോഷ്‌ടാവ് മാല വിഴുങ്ങി; തൊണ്ടി കിട്ടാൻ മോഷ്ടാവിൻ്റെ വയറിളകുന്നതും കാത്ത് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Apr, 2025 09:27 AM

ആലത്തൂർ മേലാർക്കോട് വേലയ്ക്കിടെയാണ് മോഷണം നടന്നത്

KERALA


പാലക്കാട് തൊണ്ടിമുതൽ വിഴുങ്ങിയ കള്ളൻ്റെ  വയളിറകുന്നതും കാത്ത് പൊലീസ്. ആലത്തൂർ മേലാർക്കോട് വേലയ്ക്കിടെയാണ് മോഷണം നടന്നത്. മഥുര സ്വദേശി മുത്തപ്പൻ വേല കാണാനെത്തിയ കുട്ടിയുടെ മാല പൊട്ടിച്ച് വിഴുങ്ങുകയായിരുന്നു. കള്ളനും പൊലീസുമിപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലാണ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതിക്ക് വേണ്ടി കാവൽ നിൽക്കുന്നത്.


ALSO READ: ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്


കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്. വേല കാണാനെത്തിയ കുട്ടിയെ അച്ഛൻ തോളിൽ തട്ടി ഉറക്കുന്നനിടെയായിരുന്നു കുട്ടിയുടെ മാല മോഷ്ടിക്കപ്പെട്ടത്. നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. എന്നാൽ താൻ മാല മോഷ്ടിച്ചില്ലെന്ന വാദത്തിൽ ഇയാൾ ഉറച്ചുനിൽക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തപ്പോഴും ഇയാൾ തൻ്റെ വാദത്തിൽ ഉറച്ചുനിന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തപ്പോൾ മാല വിഴുങ്ങിയത് തിരിച്ചറിയുകയായിരുന്നു. ആദ്യം എക്സറേ എടുത്തപ്പോൾ നെഞ്ചിൻ്റെ ഭാഗത്തും പിന്നീട് എടുത്തപ്പോൾ വയറിൻ്റെ ഭാഗത്തേക്കും മാല കിടക്കുന്നതായി ഡോക്ടർമാർ ഉറപ്പിക്കുകയായിരുന്നു.

KERALA
കോട്ടയത്ത് നഴ്സിങ് വിദ്യാർഥിനി വീട്ടിൽ ജീവനൊടുക്കി നിലയിൽ
Also Read
user
Share This

Popular

WORLD
NATIONAL
WORLD
"ഭീകരര്‍ ഇപ്പോഴും സജീവമാണോ?" ബിബിസി അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി പാക് പ്രതിരോധ മന്ത്രി; യുഎസിനും വിമര്‍ശനം