fbwpx
കൗമാരക്കുതിപ്പിൽ കായിക കേരളം; സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ മേധാവിത്വം തുടർന്ന് തിരുവനന്തപുരം
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Nov, 2024 11:14 PM

രണ്ടാം ദിനമായ ഇന്ന് എട്ട് റെക്കോഡുകളാണ് പിറന്നത്

KERALA


സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ മേധാവിത്വം തുടർന്ന് തിരുവനന്തപുരം. 348 ഗെയിംസ് മത്സരയിനങ്ങളും അക്വാട്ടിക്സ് വിഭാഗത്തില്‍ 56 മത്സരയിനങ്ങളും പൂര്‍ത്തിയായപ്പോള്‍ 132 സ്വർണത്തോടെ തിരുവനന്തപുരമാണ് ഒന്നാമത്. കണ്ണൂര്‍,  തൃശൂര്‍ ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങളിൽ. കായികമേളയുടെ രണ്ടാം ദിനമായ ഇന്ന് എട്ട് റെക്കോഡുകളാണ് പിറന്നത്. കോതമംഗലം എം.എ. കോളേജില്‍ നടക്കുന്ന നീന്തല്‍ മത്സരങ്ങളിലാണ് റെക്കോഡുകളെല്ലാം നേടിയത്. വ്യാഴാഴ്ച അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നതോടെ കൊച്ചിയിലെ കായികപ്പൂരത്തിന്റെ ആവേശമുയരും. ട്രാക്കിലെ കൗമാര കരുത്തിലേക്കായിരിക്കും ഇനിയുള്ള ദിനങ്ങളില്‍ കായിക കേരളം ശ്രദ്ധയൂന്നുക.


ALSO READ: ട്രാക്കിലും ഫീൽഡിലും കൗമാരക്കുതിപ്പ്; സംസ്ഥാന സ്കൂൾ കായികമേളയിൽ തിരുവനന്തപുരം ബഹുദൂരം മുന്നിൽ


രണ്ടാം ദിനം (നവംബര്‍ 6, ബുധന്‍) റെക്കോഡ് നേട്ടം കൈവരിച്ചവര്‍

സബ് ജൂനിയര്‍ ബോയ്‌സ്-ബ്രെസ്റ്റ് സ്‌ട്രോക്ക്:
പി പി. അഭിജിത്ത്, ഗവ. എച്ച് എസ് എസ്, കളശേരി, എറണാകുളം.

ജൂനിയര്‍ ബോയ്‌സ്-ഫ്രീ സ്റ്റൈല്‍:
മോന്‍ഗാം തീര്‍ഥു സാംദേവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ,് തിരുവനന്തപുരം.

ജൂനിയര്‍ ഗേള്‍സ്-200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലി:
ആര്‍. വിദ്യാലക്ഷ്മി, ഗവ. എച്ച് എസ് എസ്, വെഞ്ഞാറമൂട്, തിരുവനന്തപുരം
നടകുടിതി പാവനി സരയു, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം.

സീനിയര്‍ ബോയ്‌സ്-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍:
ഗൊട്ടേറ്റി സാംപഥ് കുമാര്‍ യാദവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം.

200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക്:
എസ്. അഭിനവ്, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം.

സീനിയര്‍ ഗേള്‍സ്-200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലി:
നാദിയ ആസിഫ്, ഗവ. എച്ച് എസ് എസ് കളമശ്ശേരി, എറണാകുളം
എം.ആര്‍. അഖില, തുണ്ടത്തില്‍ എംവിഎച്ച്എസ്എസ്, തിരുവനന്തപുരം.


ഗെയിംസ്:

ജില്ല, പോയിന്റുകള്‍, സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്ന ക്രമത്തില്‍

തിരുവനന്തപുരം - 853, 91, 76, 79
കണ്ണൂര്‍ - 469, 49, 37, 51
തൃശൂര്‍ - 449, 49, 30, 50
പാലക്കാട് 371, 23, 41, 55
മലപ്പുറം - 290, 22, 31, 62
എറണാകുളം - 286, 22, 33, 47
കോഴിക്കോട് - 271, 17, 33, 46

അക്വാട്ടിക്സ്:
തിരുവനന്തപുരം - 353, 41, 29, 33
എറണാകുളം - 101, 8, 14, 7
കോട്ടയം - 59, 4, 9, 3
തൃശൂര്‍ - 27, 2, 2, 6
കോഴിക്കോട് - 8, 1, 1, 0,
പാലക്കാട് - 7, 0, 0, 5
കാസര്‍ഗോഡ് - 3, 0, 1, 0

KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?
Also Read
user
Share This

Popular

KERALA
KERALA
മാനസികനില തെറ്റിയാലും ഗര്‍ഭഛിദ്രത്തിന് അവകാശമില്ലേ?