ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; ആളപായമില്ല

പുലർച്ചെ രണ്ടരയോടെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞത്
അപകടം സംഭവിച്ച പൊലീസ് ജീപ്പ്
അപകടം സംഭവിച്ച പൊലീസ് ജീപ്പ്
Published on: 
Updated on: 

തിരുവനന്തപുരം കരിക്കകത്ത് പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. പുലർച്ചെ രണ്ടരയോടെയാണ് പേട്ട പൊലീസ് സ്റ്റേഷനിലെ ജീപ്പ് പാർവതി പുത്തനാറിലേക്ക് മറിഞ്ഞത്. ബൈക്കിന് സൈഡ് കൊടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്. വാഹനത്തിലുണ്ടായിരുന്ന രണ്ടു പൊലീസുകാരും പരുക്കില്ലാതെ രക്ഷപ്പെട്ടു.

News Malayalam 24x7
newsmalayalam.com