തിരുവാർപ്പ് സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം; അൻപതിനായിരം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു

കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയുടെ തിരുവാർപ്പിലുള്ള സെൻ്റ് മേരീസ് ചാപ്പലിലാണ് മോഷണം
തിരുവാർപ്പ് സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം; അൻപതിനായിരം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു
Published on: 
Updated on: 

കോട്ടയം തിരുവാർപ്പ് സെൻ്റ് മേരീസ് ചാപ്പലിൽ മോഷണം. കിളിരൂർ സെൻ്റ് ഫ്രാൻസിസ് ഡി സാലസ് പള്ളിയുടെ തിരുവാർപ്പിലുള്ള സെൻ്റ് മേരീസ് ചാപ്പലിലാണ് മോഷണം. ചാപ്പലിലെ കാസ, പീലാസ, നിലവിളക്ക് തുടങ്ങിയവ മോഷണം പോയി.

പ്രഭാതമണി അടിക്കാൻ ട്രസ്റ്റി ഇന്നു രാവിലെ ആറിന് ചാപ്പലിൽ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. അൾത്താരയിലെ വസ്തുക്കൾ നശിപ്പിക്കുകയും, ജനാലകൾക്കും കതകിനും കേടുപാടുകൾ വരുത്തുകയും ചെയ്തു. അൻപതിനായിരം രൂപയുടെ വസ്തുക്കൾ നഷ്ടപ്പെട്ടതായി ഇടവക വികാരി അറിയിച്ചു.

കുമരകം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിഭാഗം വിദഗ്ധരും സ്ഥലത്ത് എത്തും.

News Malayalam 24x7
newsmalayalam.com