fbwpx
മലപ്പുറത്ത് പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാനില്ല; പാലക്കാട് വയോധികരായ സഹോദരിമാരെയും കാണാതായി
logo

ന്യൂസ് ഡെസ്ക്

Posted : 22 Apr, 2025 09:56 AM

പൊന്നാനി സ്വദേശികളായ ഷാനിഫ്, റംനാസ്, കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്

KERALA


മലപ്പുറം പൊന്നാനിയിൽ പതിനഞ്ചുകാരായ മൂന്ന് കുട്ടികളെ കാണാതായി. പൊന്നാനി സ്വദേശികളായ ഷാനിഫ്, റംനാസ്, കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് കുട്ടികളെ കാണാതായത്. സംഭവത്തിൽ പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: തോളിൽ കൈവെച്ചതിനെ ചൊല്ലി തർക്കം; കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് നേരെ ബസ് ഡ്രൈവറുടെ ഗുണ്ടായിസം


അതേസമയം, പാലക്കാട് ചാലിശ്ശേരിയിൽ വയോധികരായ സഹോദരിമാരെ കാണാനില്ലെന്ന് പരാതി. ചാലിശ്ശേരി സ്വദേശികളായ ശാന്ത, അമ്മിണി എന്നിവരെയാണ് കാണാതായത്.


ഇരുവരും ഞായറാഴ്ച ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയതാണ്. മൊബൈൽ ഫോൺ വീട്ടിൽ വെച്ചാണ് രണ്ടു പേരും പോയത്.


Also Read
user
Share This

Popular

KERALA
IPL 2025
വീണ്ടും പൊലീസിൻ്റെ ക്രൂരത; കള്ളക്കേസിൽ കുടുക്കി അതിക്രൂരമായി മർദിച്ചു, മാറനല്ലൂർ പൊലീസിനെതിരെ പരാതിയുമായി യുവാക്കൾ