തൃശൂർ കയ്പമംഗലത്ത് സാമ്പത്തിക തർക്കത്തെ തുടർന്ന് കൊലപാതകം; മുഖ്യപ്രതി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റില്‍

കണ്ണൂർ, തൃശൂർ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രതികൾ പിടിയിലായത്
തൃശൂർ കയ്പമംഗലത്ത് സാമ്പത്തിക തർക്കത്തെ തുടർന്ന് കൊലപാതകം; മുഖ്യപ്രതി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റില്‍
Published on

തൃശൂർ കയ്പമംഗലത്ത് കോയമ്പത്തൂർ സ്വദേശി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റില്‍. തൃശൂർ സ്വദേശികളായ നാല് പേരും ഒരു കണ്ണൂർ സ്വദേശിയുമാണ് പിടിയിലായത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ് അറിയിച്ചു.

സാമ്പത്തിക ഇടപാടിൽ 10 ലക്ഷം രൂപ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂർ, തൃശൂർ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രതികൾ പിടിയിലായത്. പ്രതികളെ കയ്പമംഗലത്തേക്ക് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. അതേസമയം കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

Also Read: പോക്സോ കേസ്: മുൻകൂർ ജാമ്യത്തിനായി ഹർജി നൽകി ആലുവ സ്വദേശിനിയായ നടി

11 അംഗ സംഘമാണ് ആക്രമിച്ചതെന്നും കസ്റ്റഡിയിലുള്ളവരിൽ മൂന്നുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നുമാണ് പൊലീസ് നൽകുന്ന സൂചന. മുഖ്യപ്രതികളിലൊരാളായ കണ്ണൂർ സ്വദേശി സാദിഖ് ഒളിവിലാണ്.

തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ കയ്പമംഗലം ഫിഷറീസ് സ്കൂളിനടുത്ത് വെച്ചാണ് കോയമ്പത്തൂർ സ്വദേശി അരുൺ ആക്രമിക്കപ്പെടുന്നത്. അപകടത്തിൽ പരുക്ക് പറ്റിയെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തി പ്രതികൾ അരുണിനെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ആശുപത്രിയിലേക്ക് ആംബുലൻസിന് പിന്നാലെ എത്താമെന്ന് പറഞ്ഞ് സംഘം മുങ്ങി. സംഭവത്തെ തുടർന്ന് കയ്പമംഗലം പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അരുണിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. അരുണിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com