തൃശൂർ ലോറി അപകടം: വാഹനം ഓടിച്ചത് ലൈസൻസ് ഇല്ലാത്ത ക്ലീനർ, ഡ്രൈവറും മദ്യലഹരിയിൽ

ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു
തൃശൂർ ലോറി അപകടം: വാഹനം ഓടിച്ചത് ലൈസൻസ് ഇല്ലാത്ത ക്ലീനർ, ഡ്രൈവറും മദ്യലഹരിയിൽ
Published on

തൃശൂർ നാട്ടികയിൽ ഉറങ്ങിക്കിടന്നിരുന്നവരുടെ ദേഹത്ത് ലോറി കയറി അഞ്ച് പേ‍ർ മരിച്ച സംഭവത്തിൽ, ഡ്രൈവറും ക്ലീനറും മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി. ലൈസൻസ് ഇല്ലാത്ത ക്ലീനർ അലക്സ് ആയിരുന്നു വാഹനം ഓടിച്ചത്. ഡ്രൈവറായി നിശ്ചയിച്ചിരുന്ന ജോസ് മദ്യപിച്ച ശേഷം വാഹനത്തിൽ കിടന്നുറങ്ങുകയായിരുന്നു. കണ്ണൂർ ആലങ്ങാട് സ്വദേശിയായ ക്ലീനർ അലക്സ്, കണ്ണൂർ സ്വദേശിയായ ഡ്രൈവർ ജോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂരിൽ നിന്നും പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. റോഡിൽ ഉറങ്ങിക്കിടന്നിരുന്ന അഞ്ചുപേരും തത്ക്ഷണം മരിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്. നാടോടി സംഘമാണ് അപകടത്തിൽപ്പെട്ടത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാരി (20) വിശ്വ (1 വയസ്) എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പതിനൊന്ന് പേർക്ക് പരുക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഗോവിന്ദാപുരം സ്വദേശികളായ ചിത്ര ( 29 ) , ദേവേന്ദ്രൻ ( 38 ), ജാൻസി ( 28 ) എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ഉള്ളത്. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ശിവാനി( 6 ), വിജയ് ( 24 ), രമേശ് (26 ) എന്നിവരും തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com