fbwpx
പൂരപ്പെരുമയിൽ ശക്തൻ്റെ തട്ടകം; കൊട്ടിക്കയറി ആവേശം, ഒഴുകിയെത്തി ജനസാഗരം
logo

ന്യൂസ് ഡെസ്ക്

Last Updated : 06 May, 2025 10:15 AM

വർണവിസ്മയങ്ങൾക്ക് സാക്ഷിയാകാൻ ശക്തൻ്റെ തട്ടകത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

KERALA


പൂരപ്രേമികളെ ആവേശത്തിമിർപ്പിലാക്കാൻ ഇന്ന് തൃശൂരിൽ ഇന്ന് പൂരം. വൈകീട്ട് അഞ്ചരയോടെ കുടമാറ്റവും, നാളെ പുലർച്ചെയോടെ വെടിക്കെട്ടും നടക്കും. കണിമംഗലം ശാസ്താവും ചെമ്പൂക്കാവ് ഭഗവതിയും വടക്കുംനാഥനെ വലംവെച്ച് മടങ്ങി. ദേവി തിടമ്പേറ്റിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തിയതോടെ പൂരപ്രേമികൾ ആവേശത്തിമിർപ്പിലായി. വർണവിസ്മയങ്ങൾക്ക് സാക്ഷിയാകാൻ ശക്തൻ്റെ തട്ടകത്തിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്.

ഇന്നലെ ഉച്ചയോടെ നെയ്‌തലക്കാവ്‌ ഭഗവതിയുടെ തിടമ്പേറ്റിയ എറണാകുളം ശിവകുമാർ, വടക്കുംനാഥ ക്ഷേത്രത്തിൻ്റെ തെക്കേ ഗോപുര വാതിൽ തള്ളി തുറന്നതോടെയാണ് പൂരവിളംബരം നടന്നത്. പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറിയ നെയ്തലക്കാവിലമ്മ, പാണ്ടിമേളത്തിൻ്റെ അകമ്പടിയോടെയായിരുന്നു ശ്രീമൂല സ്ഥാനത്ത് എത്തിയത്. ആകാശത്ത് വര്‍ണ കാഴ്ചയുടെ വസന്തമൊരുക്കിയാണ് കഴിഞ്ഞ ദിവസം സാമ്പിള്‍ വെടിക്കെട്ടും നടന്നിരുന്നു.

എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമാണ് കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാൻ തുടക്കം കുറിച്ച തൃശൂർ പൂരത്തിനുള്ളത്. വടക്കുംനാഥനെ സാക്ഷി നിർത്തി തൃശൂർ നഗരത്തിലെ ക്ഷേത്രങ്ങളായ പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങൾ ആണ് ഇതിൽ പങ്കെടുക്കുന്നത്. കൂടാതെ കാരമുക്ക് ഭഗവതി, ചൂരക്കോട്ടുകാവ്‌ ഭഗവതി, നെയ്തലക്കാവ് ഭഗവതി, ലാലൂർ ഭഗവതി, പനയ്‌ക്കേമ്പിള്ളി ശാസ്താവ്, അയ്യന്തോൾ കാർത്ത്യായനി, ചെമ്പൂക്കാവ് ഭഗവതി എന്നീ എട്ട് ക്ഷേത്രങ്ങൾ അവതരിപ്പിക്കുന്ന ചെറുപൂരവും ചേർന്നതാണ് തൃശൂർ പൂരം.


ALSO READഇലഞ്ഞിത്തറ മേളം മുതൽ കുടമാറ്റവും വെടിക്കെട്ടും വരെ; തൃശൂർ പൂരം നടത്തിപ്പിലും ആചാരങ്ങളിലും പാറമേക്കാവിന് പ്രാധാന്യമേറെ


ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ് ഭഗവതി ക്ഷേത്രം, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നി രണ്ടു ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്.


തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.


Also Read
user
Share This

Popular

NATIONAL
KERALA
ജഡ്‌ജിമാരുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ട് സുപ്രീം കോടതി; 33ല്‍ 21 ജഡ്‌ജിമാരുടെ വിവരങ്ങൾ പുറത്ത്