fbwpx
ശ്രേഷ്ഠ ഇടയന് പ്രാർഥനയോടെ വിട ചൊല്ലി കേരളം; മാർ ബസേലിയസ്‌ തോമസ് പ്രഥമൻ കത്തോലിക്കാ ബാവയുടെ സംസ്കാരം ഇന്ന്
logo

ന്യൂസ് ഡെസ്ക്

Last Updated : 02 Nov, 2024 03:22 PM

മുഖ്യമന്ത്രിയും ഗവർണ്ണറുമടക്കം നിരവധി പ്രമുഖർ ഇന്ന് ബാവയ്ക്കു അന്ത്യാഞ്ജലി അർപ്പിക്കാനെത്തും

KERALA



യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ മാർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ കബറടക്കം ഇന്ന് നടക്കും. പുത്തൻകുരിശ് പാത്രിയാർക്കീസി സെന്ററിൽ രാവിലെ എട്ടുമണിയോടെ ആറാം ഘട്ട ശുശ്രൂഷകൾക്ക് തുടക്കമാകും. അമേരിക്കയിൽ നിന്നും യുകെയിൽ നിന്നുമുള്ള ആർച്ച് ബിഷപ്പുമാർ പ്രതിനിധികളായി എത്തും. ജോസഫ് ജോർജ് മാർ ഗ്രിഗോറിയാസ്, ദിവനാസിയോസ് ജോൺ കാവാക്, അത്തനാസിയോസ് തോമസ് ദാവീദ് എന്നിവർ ചേർന്ന് ഖബറടക്ക ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വൈകിട്ട് മൂന്ന് മണിയോടെയാണ് അവസാന ഘട്ട ശുശ്രൂഷകൾ നടക്കുക. ആയിരക്കണക്കിന് സഭാവിശ്വാസികളാണ് ബാവയെ അവസാനമായി ഒരു നോക്ക് കാണുവാനായി പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത്. മുഖ്യമന്ത്രിയും ഗവർണ്ണറുമടക്കം നിരവധി പ്രമുഖർ ഇന്ന് ബാവയ്ക്കു അന്ത്യാഞ്ജലി അർപ്പിക്കാനെത്തും. സംസ്കാര ശ്രുശ്രൂഷകൾക്ക് സമാപനമാകുന്നതോടെ രണ്ടു പതിറ്റാണ്ടോളം യാക്കോബായ സഭയെ പ്രതിസന്ധി ഘട്ടങ്ങളിൽ ചേർത്തു പിടിച്ച വിശ്വാസി സമൂഹത്തിനു ഒന്നാകെ കരുത്തും പ്രതീക്ഷയുമായി മാറിയ ശ്രേഷ്ഠ ഇടയനു പ്രാർത്ഥനയോടെ വിട നൽകും.


ALSO READ: ശ്രേഷ്ഠ ഇടയനു പ്രാർത്ഥനയോടെ വിട ചൊല്ലി കേരളം; മാർ ബാസേലിയസ്‌ തോമസ് പ്രഥമൻ കത്തോലിക്കാ ബാവയുടെ സംസ്കാരം നാളെ


കഴിഞ്ഞ ദിവസം വൈകുന്നേരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഭൗതിക ശരീരം വിലാപയാത്രയായി കോതമംഗലം ചെറിയ പള്ളിയിൽ എത്തിച്ചിരുന്നു. രാവിലെ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ഉച്ചവരെയുണ്ടായ പൊതു ദർശനത്തിൽ ആയിരകണക്കിന് വിശ്വാസികളും രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും ആദരാഞ്ജലികൾ അർപ്പിച്ചു.

മലങ്കര സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ബസേലിയസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ ഒക്ടോബർ 31 നാണ് നിര്യാതനായത്. 95 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗവുമായുള്ള അഭിപ്രായഭിന്നതകള്‍ക്കിടെ യാക്കോബായ സഭയെ പ്രത്യേക സഭയാക്കുന്നതിനു നേതൃത്വം നല്‍കിയത് തോമസ് പ്രഥമന്‍ ബാവയായിരുന്നു.

KERALA
ഒന്നരവയസ്സുള്ള ഏകമകനെ കിണറ്റിലെറിഞ്ഞ് കൊന്നു; മലയാളമറിയാത്ത ശാരദയെ പുറത്തിറക്കിയത് സഹതടവുകാരി
Also Read
user
Share This

Popular

WORLD
IFFK 2024
WORLD
ഹോസ്വ ബൈഹൂഹ് ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയാകും; പ്രഖ്യാപനവുമായി ഇമ്മാനുവേൽ മാക്രോൺ