fbwpx
അഞ്ച് മിനിറ്റ് എഴുന്നേറ്റ് നിന്നുള്ള കയ്യടി; കാനില്‍ തിളങ്ങി 'മിഷന്‍ ഇംപോസിബിള്‍', വികാരഭരിതനായി ടോം ക്രൂസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 15 May, 2025 09:46 AM

മെയ് 17നാണ് മിഷന്‍ ഇംപോസിബിള്‍ : ദ ഫൈനല്‍ റെക്കനിംഗ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. മെയ് 23നാണ് ചിത്രത്തിന്റെ ആഗോള റിലീസ്

HOLLYWOOD MOVIE


മിഷന്‍ ഇംപോസിബിള്‍ ദ ഫൈനല്‍ റെക്കനിംഗിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ടോം ക്രൂസ് ആരാധകര്‍. ആഗോള റിലീസിന് മുന്നോടിയായി കാന്‍ ചലച്ചിത്ര മേളയില്‍ ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നിരുന്നു. പ്രീമിയറിന് ശേഷം ആരാധകര്‍ അഞ്ച് മിനിറ്റ് നേരമാണ് എഴുന്നേറ്റ് നിന്ന് കയ്യടിച്ചത്. മരണത്തെ വെല്ലുവിളിക്കും വിധമുള്ള ടോം ക്രൂസിന്റെ സ്റ്റണ്ട് സീക്വന്‍സുകള്‍ക്ക് വലിയ കയ്യടിയാണ് ആരാധകരില്‍ നിന്നും ലഭിച്ചത്. 40 പേരടങ്ങുന്ന ഒരു ഓര്‍ക്കസ്ട്ര ഫ്രാഞ്ചൈസിയുടെ ഐകോണിക് തീം സോങ് അവതരിപ്പിച്ചുകൊണ്ടാണ് പ്രീമിയര്‍ ആരംഭിച്ചത്.

അതേസമയം ചിത്രത്തിന്റെ ദൈര്‍ഘ്യ കൂടുതല്‍ സിനിമയുടെ ഒരു പോരായ്മയായി ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നിരുന്നാലും ടോം ക്രൂസിന്റെ ധീരമായ സ്റ്റണ്ട് സീക്വന്‍സുകള്‍ തന്നെയായിരുന്നു അവിടെ സംസാരവിഷയം. 62-ാം വയസില്‍ ബോക്‌സര്‍ ബ്രീഫ്‌സ് മാത്രം ധരിച്ച് അന്തര്‍വാഹിനിയില്‍ മുന്ന് മിനിറ്റ് നീണ്ടു നിന്ന സ്റ്റണ്ട് സീക്വന്‍സ് അദ്ദേഹം ചിത്രീകരിച്ചിട്ടുണ്ട്. അതേ വേഷത്തില്‍ വെള്ളത്തിനടിയില്‍ നടക്കുന്ന ഫൈറ്റ് സീക്വന്‍സുകളും ചിത്രത്തിലുണ്ട്.

പ്രദര്‍ശനത്തിന് ശേഷം വികാരഭരിതനായ ടോം ക്രൂസ് ആരാധകരുമായി സംസാരിച്ചു. ചിത്രത്തിന്റെ സംവിധായകനായ ക്രിസ്റ്റഫര്‍ മകൈ്വറിയും വേദിയില്‍ സംസാരിച്ചു. "ഈ പ്രതിരണങ്ങള്‍ കാരണമാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. നിങ്ങള്‍ കാരണമാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത്. ഈ ബിഗ് സ്‌ക്രീന്‍ അനുഭവത്തിന് വേണ്ടിയാണിത് ചെയ്യുന്നത്. ഈ സിനിമകള്‍ ഏഴ് വര്‍ഷം കൊണ്ട് ചെയ്തതാണ്. അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും കഠിനാധ്വാനമില്ലാതെ ഇത് സാധ്യമാകില്ലായിരുന്നു", എന്നാണ് സംവിധായകന്‍ പറഞ്ഞത്.




ALSO READ : തഗ് ലൈഫും നായകനും കാണുമ്പോള്‍ അക്രമത്തിന്റെ അര്‍ത്ഥശൂന്യത മനസിലാകും : കമല്‍ ഹാസന്‍



"ഒരു കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ എവിടെയും ഉള്‍പ്പെട്ടിരുന്നില്ല. ഞാന്‍ വളര്‍ന്ന് എന്റെ സ്വന്തം ആക്ഷന്‍ ഫിഗറിനെ കണ്ടെത്തി. കാനില്‍ വരാനും ഈ നിമിഷം അനുഭവിക്കാനും സാധിച്ചതില്‍ സന്തോഷം. ഒരു കുട്ടി എന്ന നിലയില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെയൊന്ന് സ്വപ്‌നം കണ്ടിരുന്നില്ല. മകൈ്വറിക്കൊപ്പം ഒരുപാട് സിനിമകള്‍ ഇനിയും ചെയ്യാന്‍ ഞാന്‍ കാത്തിരിക്കുകയാണ്", ടോം ക്രൂസ് പറഞ്ഞു.


മെയ് 17നാണ് മിഷന്‍ ഇംപോസിബിള്‍ : ദ ഫൈനല്‍ റെക്കനിംഗ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. മെയ് 23നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഈ ഫ്രാഞ്ചൈസിന്റെ എട്ടാം ഭാഗമാണിത്. മിഷന്‍ ഇംപോസിബിള്‍ സീരീസിന്റെ അവസാനഭാഗമാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


KERALA
"CPIM ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ട്, കേസെടുത്താലും പ്രശ്നമില്ല"; വെളിപ്പെടുത്തലുമായി ജി. സുധാകരന്‍
Also Read
user
Share This

Popular

KERALA
BOLLYWOOD MOVIE
"CPIM ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് തപാല്‍ വോട്ടുകള്‍ പൊട്ടിച്ചിട്ടുണ്ട്, കേസെടുത്താലും പ്രശ്നമില്ല"; വെളിപ്പെടുത്തലുമായി ജി. സുധാകരന്‍