മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം
Published on


ഇടുക്കി മൂന്നാർ മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് വിദ്യാർഥികൾ മരിച്ചു. ആദിക (19), വേണിക (19) സുതൻ (19) എന്നിവരാണ് മരിച്ചത്. നാഗർകോവിൽ സ്കോട്ട് കോളേജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന സുതൻ രാജക്കാട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. 

37 വിദ്യാർഥികൾ, മൂന്ന് അധ്യാപികർ, അധ്യാപികയുടെ ഒരു കുട്ടി എന്നിവരാണ് ബസിലുണ്ടായത്. കുണ്ടള ഡാം സന്ദർശിക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

പരിക്കേറ്റ 19 പേരെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബസ് ഡ്രൈവർ വിനേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com