എഡിജിപി കുറ്റവാളിയെന്ന് കണ്ടെത്തിയാൽ കർശന നടപടി, ആദ്യം സാമ്പത്തിക ഇടപാടുകളിൽ വ്യക്തതവരട്ടെ: ടി.പി രാമകൃഷ്ണൻ

എംഎൽഎമാരും മന്ത്രിമാരും പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയുമടക്കം ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ടുണ്ട്
എഡിജിപി കുറ്റവാളിയെന്ന് കണ്ടെത്തിയാൽ കർശന നടപടി, ആദ്യം സാമ്പത്തിക ഇടപാടുകളിൽ വ്യക്തതവരട്ടെ: ടി.പി രാമകൃഷ്ണൻ
Published on

ഇടത് എംഎൽഎ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ എഡിജിപി അജിത് കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. 

"കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിൻ്റേത്. അന്വേഷണത്തിൽ കുറ്റവാളിയെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഫയൽ എത്തിയപ്പോൾ വെച്ചു താമസിപ്പിച്ചിട്ടില്ല. കുറ്റവാളിയെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിനില്ല. സർക്കാർ നിലപാട് കൃത്യമായി സ്വീകരിക്കും. വിജിലൻസ് അന്വേഷണ റിപ്പോർട്ട് വരട്ടെ. അപ്പോഴേ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിഷയത്തിൽ വ്യക്തത വരൂ."- ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.

പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ തുടർന്ന് എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഡിജിപിയുടെ ശുപാർശയെ തുടർന്നാണ് സർക്കാർ നടപടി. അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ വീടുനിർമാണം എന്നിവയും എം. ആർ. അജിത്കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും.

അതേസമയം, വയനാട് ദുരന്തത്തിലെ എസ്റ്റിമേറ്റ് തുകയുമായി ബന്ധപ്പെട്ട്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങളിലും ടിപി രാമകൃഷ്ണൻ മറുപടി പറഞ്ഞു. എംഎൽഎമാരും മന്ത്രിമാരും പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയുമടക്കം ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ടുണ്ട്. കേരളത്തിനായി കേന്ദ്രം പണം നൽകിയിട്ടില്ലെന്നാണ് ടി.പി. രാമകൃഷ്ണൻ പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com