അതേസമയം, ഇടയ്ക്കിടയ്ക്കുള്ള അറ്റക്കുറ്റപ്പണി കൊണ്ട് പ്രശ്ന പരിഹാരമാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി
അരൂർ-തുറവൂർ മേൽപ്പാതയിൽ യാത്രക്കാർക്ക് തലവേദനയായി ഗതാഗതകുരുക്ക്. താൽക്കാലികമായി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ടുകയാണ് ജനം. അവധി ദിവസങ്ങളായ ഇന്നും നാളെയും അറ്റക്കുറ്റ പണികൾ പൂർത്തിയാക്കി റോഡ് സഞ്ചാര യോഗ്യമാക്കാനാണ് ജില്ലാ ഭരണകൂടവും കരാർ കമ്പനിയും തീരുമാനിച്ചിരിക്കുന്നത്.
തുറവൂർ-അരൂർ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അരൂരിൽ നിന്നും തിരിഞ്ഞു അരൂക്കുറ്റി വഴി തുറവൂർ എത്തുന്ന രീതിയിലാണ് ക്രമീകരണം. അതേസമയം, ഇടയ്ക്കിടയ്ക്കുള്ള അറ്റക്കുറ്റപ്പണി കൊണ്ട് പ്രശ്ന പരിഹാരമാകുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.
നേരത്തെ കോടതി നിർദേശത്തെ തുടർന്ന് സ്ഥലം സന്ദർശിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ ദേശീയ ഹൈവേ അതോറിറ്റിക്കും കരാർ കമ്പനിക്കും എതിരെ രൂക്ഷവിമർശനമണ് ഉണ്ടായിരുന്നത്. ബദൽ മാർഗം ഒരുക്കാതെയുള്ള നിർമാണം ജനങ്ങളുടെ ജീവന് യാതൊരു വിലയും നൽകുന്നില്ലെന്നാണ് വെളിവാക്കുന്നതെന്നും കോടതി വിമർശിച്ചു.