യുഎസിൽ ഇനി പേപ്പർ സ്ട്രോകൾ വേണ്ട, പ്ലാസ്റ്റിക് മതി; എക്കോ-ഫ്രണ്ട്‌ലി സ്ട്രോകൾ നിരോധിക്കുമെന്ന് ട്രംപ്

പേപ്പർ സ്ട്രോകൾ നടപ്പിലാക്കിയ ബൈഡൻ്റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ടാണ് ട്രംപ് പുതിയ ഉത്തരവ് പുറത്തിറക്കിയത്
യുഎസിൽ ഇനി പേപ്പർ സ്ട്രോകൾ വേണ്ട, പ്ലാസ്റ്റിക് മതി;  
എക്കോ-ഫ്രണ്ട്‌ലി സ്ട്രോകൾ നിരോധിക്കുമെന്ന് ട്രംപ്
Published on

മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ നടപ്പിലാക്കിയ എക്കോ-ഫ്രണ്ട്‌ലി സ്ട്രോകൾ നിരോധിക്കുമെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസിൽ ഇനി പേപ്പർ സ്ട്രോകൾ വേണ്ടെന്നും, പ്ലാസ്റ്റിക് മതിയെന്നും ട്രംപ് അറിയിച്ചു. പ്ലാസ്റ്റിലേക്ക് മടങ്ങുവെന്നാണ് യുഎസിനോട് ട്രംപ് നിർദേശിച്ചത്.
പേപ്പർ സ്ട്രോകൾ നടപ്പിലാക്കിയ ബൈഡൻ്റെ തീരുമാനത്തെ പരിഹസിച്ചുകൊണ്ടാണ് ട്രംപ് പുതിയ ഉത്തരവ് പുറത്തിറക്കിയത്.

പേപ്പർ സ്ട്രോകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും,അതുകൊണ്ടാണ് അവ നിരോധിക്കണമെന്ന തീരുമാനം പുറത്തുവിടുന്നതെന്നുമാണ് ട്രംപ് നൽകുന്ന വിശദീകരണം. "നിങ്ങൾ പേപ്പർ സ്ട്രോകൾ ഉപയോഗിച്ചിട്ടുണ്ടോ, അവ നന്നായി പ്രവർത്തിക്കുന്നില്ല", ട്രംപ് പറഞ്ഞു. പ്ലാസ്റ്റിക് ഉപയോഗം മൂലമുള്ള മലീനീകരണം കുറയ്ക്കാൻ ലോകരാജ്യങ്ങൾ പരിശ്രമം നടക്കുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായൊരു നിലപാടാണ് ട്രംപ് കൊണ്ടുവരുന്നത്.

2024 നവംബറിൽ, ഡൊണാൾഡ് ട്രംപ് അന്നത്തെ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥിയുമായ കമലാ ഹാരിസിനെ പരാജയപ്പെടുത്തുകയും ശ്രദ്ധേയമായ രാഷ്ട്രീയ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ട്രംപ് സ്വീകരിക്കുന്ന ഓരോ നിലപാടും ലോകരാജ്യങ്ങളെ ആശങ്കയുടെ മുൾമുനയിൽ നിർത്തുന്നതാണ്.

അതേസമയം മുൻ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ്റെ സുരക്ഷാ അനുമതികൾ റദ്ദാക്കി കൊണ്ട് ട്രപ് ഉത്തരവിട്ടിരുന്നു. സുരക്ഷാ അനുമതികൾക്കൊപ്പം മുൻ പ്രസിഡൻ്റ് എന്ന നിലയിൽ അദ്ദേഹത്തിന് രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങൾ ലഭ്യമാകുന്നതിനുള്ള അവസരവും ട്രംപ് നിഷേധിച്ചു. 2021ൽ ബൈഡൻ അധികാരത്തിലിരുന്ന സമയത്ത് ട്രംപിനോട് ഇതേ രീതിയിൽ പെരുമാറിയിരുന്നുവെന്നും, സെൻസിറ്റീവ് ഡാറ്റയുടെ കാര്യത്തിൽ ബൈഡനെ വിശ്വസിക്കാൻ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com