അൻസുറുൾ മിയ അൻസാരി, ഹമദ് റിയാസ് ഗിലാനി എന്നിവരാണ് പിടിയിലായത്
ഡൽഹിയിൽ പഹൽഗാം മോഡൽ അക്രമം പദ്ധതിയിട്ട രണ്ട് ഐഎസ്ഐ ഭീകരർ പിടിയിൽ. അൻസുറുൾ മിയ അൻസാരി, ഹമദ് റിയാസ് ഗിലാനി എന്നിവരാണ് പിടിയിലായത്. ഇന്ത്യ ഗേറ്റ് അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ആക്രമണം നടത്താനായിരുന്നു ഇരുവരും പദ്ധിയിട്ടിരുന്നത്. ഡൽഹിയിലെ സേന ക്യാംപ് അടക്കമുള്ളവയുടെ വിവരങ്ങൾ ഇവർ ശേഖരിച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.
പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ട്. ഇന്നലെ ഇന്ത്യ പുറത്താക്കിയ പാകിസ്ഥാനി ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന മുസഫിലീനും ഇതിൽ പങ്കുണ്ടെന്ന് ഏജൻസി വൃത്തങ്ങൾ അറിയിക്കുന്നത്.
നയതന്ത്ര മര്യാദ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുസഫിലീനെ ഇന്ത്യ പുറത്താക്കിയത്. ഇന്ത്യയിൽ ഔദ്യോഗിക പദവിയിലിരിക്കെ അതിന് അനുയോജ്യമായ രീതിയിൽ പ്രവര്‍ത്തിച്ചില്ലെന്ന് കാട്ടിയാണ് നടപടിയെടുത്തത്. 24 മണിക്കൂറിനകം രാജ്യം വിടാനും കേന്ദ്ര സര്‍ക്കാര്‍ നിർദേശമുണ്ട്.