മീററ്റ്-ലക്നൗ വന്ദേഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും
ദക്ഷിണ റെയിൽവേയിൽ ഇന്ന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ 11 മണിക്ക് സർവീസ് ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും ഉദ്ഘാടനം. എഗ്മോർ-നാഗർകോവിൽ, ബംഗളൂരു കന്‍റോൺമെന്‍റ് - മധുര റൂട്ടുകളിലാണ് സർവീസ് നടത്തുക.
ഉച്ചയ്ക്ക് 12.30ന് ചെന്നൈയിൽ നിന്ന് യാത്ര തുടങ്ങുന്ന ട്രെയിൻ രാത്രി ഒമ്പതരയ്ക്ക് നാഗർകോവിലിൽ എത്തും. രണ്ടാമത്തെ ട്രെയിൻ ഉച്ചയ്ക്ക് 12.30ന് മധുരയിൽ നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതരയ്ക്ക് ബംഗളൂരു കന്‍റോൺമെന്‍റിൽ എത്തിച്ചേരും. സ്പെഷ്യൽ സർവീസായാണ് തുടക്കമെങ്കിലും അടുത്തമാസം രണ്ടുമുതൽ ഇത് റെഗുലർ സർവീസായി മാറും. അപ്പോൾ സമയത്തിൽ മാറ്റമുണ്ടാവും. ഇതിനോടൊപ്പം മീററ്റ്-ലക്നൗ വന്ദേഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും.
'മേക്ക് ഇൻ ഇന്ത്യ', ആത്മനിർഭർ ഭാരത് എന്നി പദ്ധതികളുടെ ഭാഗമായി റൂട്ടുകളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ആംഭിച്ചിരുക്കുന്നത്. ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ യാത്രക്കാർക്ക് വേഗതയും സുഖസൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ലോകോത്തര യാത്ര ഒരുക്കുമെന്നാണ് ഇന്ത്യന്‍ റെയില്‍വേ അവകാശപ്പെടുന്നത്.