വീടിന് സമീപം കളിക്കുന്നതിനിടെയാണ് കുട്ടികളെ തെരുവുനായ ആക്രമിച്ചത്
കേരള മനസാക്ഷിയെ ഞെട്ടിച്ച് വീണ്ടും തെരുവുനായ ആക്രമണം. കോഴിക്കോട് രണ്ടിടങ്ങളിലായുണ്ടായ തെരുവനായ ആക്രമണത്തിൽ രമ്ടും അഞ്ചും വയസുള്ള കുട്ടികൾക്ക് പരിക്കേറ്റു.
കുറ്റ്യാടിയിലുണ്ടായ തെരുവുനായ ആക്രമണത്തിൽ രണ്ടു വയസുകാരന് ഗുരുതര പരിക്കേറ്റു. ചാത്തൻകോട്ട് സ്വദേശി നജീബിൻ്റെ മകൻ സഹ്റാനാണ് തെരുവുനായയയുടെ കടിയേറ്റത്. വീടിന് സമീപം കളിക്കുന്നതിനിടെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ALSO READ: ഇടക്കൊച്ചിയിലെ വയോധികൻ്റെ മരണം കൊലപാതകം; മകൻ കസ്റ്റഡിയിൽ
കുറ്റിചിറയിലുണ്ടായ തെരുവുനായ ആക്രമണത്തിൽ അഞ്ചുവയസുകാരൻ്റെ കൈക്കും ശരീരത്തിലും പരിക്കേറ്റു. കോയപറമ്പത്ത് ഇർഫാൻ്റെ മകൻ ഇവാനാണ് പരിക്കേറ്റത്. മുറ്റത്ത് കളിക്കുമ്പോൾ ആണ് തെരുവുനായ ആക്രമിക്കുകയായിരുന്നു.