സംവിധായകൻ സജിൻ ബാബു ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി രണ്ട് യുവതികൾ രംഗത്ത്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയിട്ടുള്ള പേര് വെളിപ്പെടുത്താത്ത രണ്ട് യുവതികളാണ് സംവിധായകനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു
സംവിധായകൻ സജിൻ ബാബു ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി രണ്ട് യുവതികൾ രംഗത്ത്
Published on


ബിരിയാണി, അസ്തമയം വരെ, അയാൾ ശശി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മലയാള സംവിധായകൻ സജിൻ ബാബുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രണ്ട് യുവതികൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയിട്ടുള്ള പേര് വെളിപ്പെടുത്താത്ത രണ്ട് യുവതികളാണ് സംവിധായകനെതിരെ രംഗത്ത് വന്നിരിക്കുന്നതെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്യുന്നു.

ആരോപണവിധേയനായ സംവിധായകൻ സിനിമയിലേക്ക് പുതുമുഖങ്ങളായി എത്തിയ കാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതികൾ ആരോപിക്കുന്നതെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോർട്ട് ചെയ്തു. സംവിധായകൻ സജിൻ ബാബുവിനെ ഫോണിൽ വിളിച്ച് ആരോപണത്തെ കുറിച്ച് ചോദിച്ചപ്പോൾ, തെറ്റ് പറ്റിയെന്ന് സംവിധായകൻ കുറ്റസമ്മതം നടത്തിയെന്നും അവർ റിപ്പോർട്ട് ചെയ്തു.

READ MORE: "ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ചു"; രഞ്ജിത്തിനെതിരെ പരാതി നൽകി ശ്രീലേഖ മിത്ര

സംവിധായകൻ അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് തങ്ങളെ പ്രകോപിപ്പിച്ചതെന്നും ആരോപണമുന്നയിച്ച സിനിമാ പ്രവർത്തകർ ന്യൂസ് മിനിറ്റിനോട് വെളിപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com