fbwpx
കൊല്ലം ഇവരവിപുരത്ത് വാഹനാപകടം; പ്ലംബിംഗ് തൊഴിലാളികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
logo

ന്യൂസ് ഡെസ്ക്

Last Updated : 19 Oct, 2024 01:59 PM

രണ്ട് ദിവസം മുൻപ് പുതുതായി വാങ്ങിച്ച വാഹനത്തിൽ ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്

KERALA


കൊല്ലം ഇരവിപുരം തീരദേശ റോഡിൽ ഉണ്ടായ വാഹനപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീൺ എന്നിവരാണ് മരിച്ചത്. കാക്കത്തോപ്പിൽ ക്ലാവർ മുക്കിലാണ് കഴിഞ്ഞ ദിവസം പുലർച്ചയോടെ അപകടം ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു.

ALSO READ: രാജഗിരി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പകർച്ചവ്യാധി; 30 ഓളം പേർക്ക് മഞ്ഞപ്പിത്തം, ആരോഗ്യ പ്രവർത്തകർ അടിയന്തര യോഗം ചേർന്നു

രണ്ട് ദിവസം മുൻപ് പുതുതായി വാങ്ങിച്ച വാഹനത്തിൽ ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. പ്ലംബിംഗ് തൊഴിലാളിയായിരുന്നു ഇരുവരും. മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാരുടെ സംശയം. സംഭവ സ്ഥലത്ത് മൂന്നു ജോഡി ചെരുപ്പും, മറ്റൊരു വാഹനത്തിൻ്റേത് എന്ന് സംശയിക്കുന്ന ഫുഡ് റെസ്റ്റും കണ്ടെത്തിയിട്ടുണ്ട്. 

KERALA
വേടനെതിരായ വിദ്വേഷ പ്രസംഗം: കേസരി പത്രാധിപർ എൻ. ആർ. മധുവിനെതിരെ കേസ്
Also Read
user
Share This

Popular

WORLD
KERALA
WORLD
സല്‍മാന്‍ റുഷ്ദിക്കു നേരെയുണ്ടായ വധശ്രമം; പ്രതി ഹാദി മാതറിന് 25 വര്‍ഷം തടവ് ശിക്ഷ