യാഗി ചുഴലിക്കാറ്റ്: വിയറ്റ്നാമിൽ 59 പേർ കൊല്ലപ്പെട്ടു, നൂറുകണക്കിന് പേർക്ക് പരുക്ക്

കൊടുങ്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങുന്നതിനാൽ കൂടുതൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
യാഗി ചുഴലിക്കാറ്റ്: വിയറ്റ്നാമിൽ 59 പേർ കൊല്ലപ്പെട്ടു, നൂറുകണക്കിന് പേർക്ക് പരുക്ക്
Published on

ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ യാഗി എന്ന സൂപ്പർ ചുഴലിക്കാറ്റിൽ വടക്കൻ വിയറ്റ്നാമിൽ 59 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക അധികാരികൾ അറിയിച്ചു. മണ്ണിടിച്ചിലിൽ 44 പേർ മരിച്ചതായി രാജ്യത്തെ കൃഷി ഗ്രാമവികസന മന്ത്രാലയം അറിയിപ്പ് നൽകിയിരുന്നു. കൊടുങ്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങുന്നതിനാൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കൂടുതൽ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


വിയറ്റ്‌നാമിൽ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചിരുന്നു. രാജ്യത്ത് വീശിയടിച്ച 'യാഗി' സൂപ്പർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചത്. ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിയില്‍ 14 പേർ കൊല്ലപ്പെടുകയും 176 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വിയറ്റ്നാമീസ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കൊടുങ്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങുന്നതിനാൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


ചുഴലിക്കാറ്റ് ചൈനീസ് ദ്വീപായ ഹൈനാനിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ഫിലിപ്പീൻസിലും നാശം വരുത്തിയതായാണ് റിപ്പോർട്ട്. കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ചൈന ഹൈനാൻ ദ്വീപിൽ നിന്ന് 400,000 ആളുകളെ ഒഴിപ്പിച്ചു. 8,30,000 ത്തോളം വീടുകളെ ബാധിച്ചു. വ്യാപകമായ വൈദ്യുതി മുടക്കം അവിടെയുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com