ഉമാ തോമസ് വീണ്ടും പൊതുപരിപാടിയിൽ; സാന്നിധ്യമറിയിച്ചത് വെർച്വലായി

കാക്കനാട് എം.എ അബൂബക്കർ മെമ്മോറിയൽ സ്കൂളിന്റെ വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് വെർച്വലായി നിർവഹിച്ചത്
ഉമാ തോമസ് വീണ്ടും പൊതുപരിപാടിയിൽ; സാന്നിധ്യമറിയിച്ചത് വെർച്വലായി
Published on

കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിന് ശേഷം വീണ്ടും പൊതു പരിപാടിയിൽ പങ്കെടുത്ത് ഉമ തോമസ്. വെർച്വലായാണ് ഉമാ തോമസ് പൊതുപരിപാടിയിൽ പങ്കെടുത്തത്. ഒരു മാസത്തിന് ശേഷമാണ് ആശുപത്രിയിൽ നിന്ന് ഉമാ തോമസ് വെർച്വലായി പൊതു പരിപാടിയിൽ പങ്കെടുക്കുന്നത്. കാക്കനാട് എം.എ അബൂബക്കർ മെമ്മോറിയൽ സ്കൂളിന്റെ വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് വെർച്വലായി നിർവഹിച്ചത്. വിവരം ഉമാ തോമസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

ഡിസംബര്‍ 29ന് കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായി 12000 ഭരതനാട്യം നര്‍ത്തകരെ അണിനിരത്തി മെഗാ ഭരതനാട്യം അരങ്ങേറുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഐപികള്‍ക്കായി ഒരുക്കിയിട്ടുള്ള സ്റ്റേജിലേക്ക് വരുന്നതിനിടെ, എംഎല്‍എ കാല്‍വഴുതി താഴെയുള്ള കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. നിലത്ത് വീണ ഉമ തോമസിന്റെ തലയിലേക്ക് ബാരിക്കേഡിനായി കരുതിയിരുന്ന ഇരുമ്പ് കമ്പിയും വന്ന് പതിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com