ശ്വാസകോശത്തിൽ അണുബാധ, വെൻ്റിലേറ്റർ സഹായം തുടരുന്നു; ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

ആന്റിബയോട്ടിക്കുകൾ അടക്കം നൽകിയുള്ള ചികിത്സക്കാണ് പ്രാധാന്യം നൽകുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ സൂചിപ്പിക്കുന്നു. അപകട സമയത്ത് വേദിയിൽ ഉണ്ടായിരുന്ന മന്ത്രി സജി ചെറിയാൻ ഉമാ തോമസിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കോട്ടയത്ത് നിന്ന് ശ്വാസകോശ വിദഗ്ധരുടെ സംഘം എത്തുമെന്ന് അറിയിച്ചു.
ശ്വാസകോശത്തിൽ അണുബാധ, വെൻ്റിലേറ്റർ സഹായം തുടരുന്നു; ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
Published on

കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണു പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ശ്വാസകോശത്തിലെ അണുബാധമൂലം വെന്റിലേറ്റർ സഹായം തുടരുമെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ന് രാവിലെ പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിടും. അതേസമയം അപകടത്തിനിടയാക്കിയ നൃത്തപരിപാടിയിലെ സുരക്ഷാ വീഴ്ചയിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.


അതീവ ഗുരുതരാവസ്ഥയിൽ അല്ലെങ്കിലും നിലവിൽ അപകടനില തരണം ചെയ്തെന്നു പറയാൻ കഴിയില്ലെന്നാണ് ഉമാ തോമസ് എംഎൽഎയെ പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കിയത്. ശ്വാസകോശത്തിന് ഏറ്റ ചതവുകൾ കാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററിൽ തുടരണം. ആന്റിബയോട്ടിക്കുകൾ അടക്കം നൽകിയുള്ള ചികിത്സക്കാണ് പ്രാധാന്യം നൽകുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ സൂചിപ്പിക്കുന്നു. അപകട സമയത്ത് വേദിയിൽ ഉണ്ടായിരുന്ന മന്ത്രി സജി ചെറിയാൻ ഉമ തോമസിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. കോട്ടയത്ത് നിന്ന് ശ്വാസകോശ വിദഗ്ധരുടെ സംഘം എത്തുമെന്ന് അറിയിച്ചു.

അതേസമയം അപകടത്തിനിടയാക്കിയ പരിപാടിയിൽ സംഘാടകർക്ക് വീഴ്ച ഉണ്ടായതായി ജിസിഡിഎ സമ്മതിച്ചു. സുരക്ഷ ഉറപ്പാക്കേണ്ട സംഘാടകർ നിർദേശങ്ങൾ പാലിച്ചില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണറും ചൂണ്ടിക്കാട്ടി. മൃദംഗ വിഷൻ സിഇഓ ഷമീർ അബ്ദുൽ റഹീം അടക്കം മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ പരിപാടിയുടേത് മികച്ച സംഘാടനം ആയിരുന്നുവെന്നും, സുരക്ഷാ വീഴ്ചയാണുണ്ടായതെന്നും മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു


പരിപാടിയുടെ സംഘാടകരായ ഓസ്‌കര്‍ ഇവന്റസും, മൃദംഗ വിഷനും മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പരിപാടിക്കെതിരെ ഉയർന്ന പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങളിലും അടുത്ത ദിവസങ്ങളിൽ അന്വേഷണം ഉണ്ടാവും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com