fbwpx
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബജറ്റിനാകുമോ? പ്രതീക്ഷയോടെ യുവാക്കള്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 23 Jul, 2024 09:55 AM

രാജ്യത്തെ തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിൽ നൈപുണ്യ വികസനത്തിനും തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിക്കും ഊന്നൽ നൽകുന്ന ബജറ്റാണ് യുവാക്കൾ പ്രതീക്ഷിക്കുന്നത്.

BUDGET2024

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിക്കുന്നത് . ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ്റെ റിപ്പോർട്ട് പ്രകാരം, തൊഴിലില്ലാത്ത ഇന്ത്യക്കാരിൽ 83 ശതമാനവും യുവാക്കളാണ്. രാജ്യത്തെ 76 ശതമാനം സ്ഥാപനങ്ങളും വിദഗ്ധരായ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എഞ്ചിനീയറിംഗ്, ഓട്ടോമോട്ടീവ്, ഇലക്‌ട്രോണിക്‌സ്, ഇൻഫ്രാസ്ട്രക്ചർ, കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലും വിദഗ്ധ തൊഴിലാളികളുടെ ക്ഷാമവും രൂക്ഷമാണ്. 

2020ലെ പുതിയ വിദ്യാഭ്യാസ നയ പ്രകാരം എല്ലാ ബിരുദ പ്രോഗ്രാമുകളിലും തൊഴിലധിഷ്ഠിത കോഴ്സുകൾ ഉൾപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തൊഴിലധിഷ്ഠിത പരിശീലനത്തിനും അപ്രൻ്റീസ്ഷിപ്പിനും ബജറ്റിൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനുമുള്ള ബജറ്റ് വിഹിതത്തിൽ ജിഡിപിയുടെ 6% വരെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. സ്‌കിൽ ഇന്ത്യ മിഷൻ്റെ കീഴിൽ കൂടുതൽ ഐടിഐകൾ സ്ഥാപിക്കണം, പൊതു-സ്വകാര്യ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്ന നയങ്ങളും ബജറ്റിൽ ഉണ്ടാകണം എന്നാണ് ആവശ്യം.

Also Read: ജനപ്രിയമാകുമോ കേന്ദ്ര ബജറ്റ്? പ്രതീക്ഷകൾ ഇതെല്ലാം..

ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിൽ രാജ്യം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ലാത്തതുകൊണ്ട് തന്നെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റത്തിന് ബജറ്റിൽ മുൻഗണന നൽകേണ്ടതുണ്ട്. പ്രാരംഭ ഘട്ട സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിനുള്ള സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീമിന് ബജറ്റിൽ കൂടുതൽ തുക അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാർട്ടപ്പുകളുടെ മേൽ ചുമത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും നികുതികളിലും ആവശ്യമായ ഇളവുകളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, സ്ത്രീ സംരംഭകർക്ക് ധനസഹായവും മാർഗനിർദേശവും പരിശീലനവും നൽകുന്ന പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. ഉന്നത വിദ്യാഭ്യാസത്തിലും പ്രൊഫഷണൽ കോഴ്സുകളിലും സ്ത്രീകൾക്ക് കൂടുതൽ സ്കോളർഷിപ്പുകളും പ്രോത്സാഹനങ്ങളും നൽകാനും സർക്കാർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിലെ വളർച്ച കണക്കിലെടുത്ത് എഐ, ഐഒടി, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ വികസനത്തിനായുള്ള വിഹിതം ബജറ്റിൽ വർധിപ്പിക്കുമെന്നാണ് കരുതുന്നത്. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും കൂടുതൽ ഇ-ലേണിംഗ് പ്ലാറ്റ്‌ഫോമുകൾ ആരംഭിക്കുന്നതിനും സർക്കാർ നിക്ഷേപം വർദ്ധിപ്പിക്കേണ്ടതുണ്ട്. മേക്ക്-ഇൻ-ഇന്ത്യ സംരംഭത്തെ ശക്തിപ്പെടുത്തുന്നതിലും ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദേശമുണ്ട്.   

Also Read:  പത്ത് ബജറ്റ് അവതരിപ്പിച്ച മൊറാര്‍ജി, 800 വാക്കില്‍ പ്രസംഗം തീര്‍ത്ത പട്ടേല്‍, ഡിജിറ്റലാക്കിയ നിര്‍മല; ബജറ്റിലെ കൗതുകങ്ങള്‍

വിദേശ രാജ്യങ്ങളിൽ ഉയർന്ന വിദ്യാഭ്യാസത്തിനുള്ള ട്യൂഷൻ ഫീസും ജീവിതച്ചെലവും വർധിക്കുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര വിദ്യാഭ്യാസം സുഗമമാക്കുന്ന നടപടികൾ ബജറ്റിൽ സ്വീകരിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. ചെറിയ നഗരങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള സ്കോളർഷിപ്പ് പദ്ധതികൾ, വിദേശ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്ന കുടുംബങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ, വിദ്യാഭ്യാസ വായ്പകൾക്ക് കുറഞ്ഞ പലിശ നിരക്ക് എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. അതേസമയം, ആഗോള വിദ്യാഭ്യാസം സാമ്പത്തികമായി ലാഭകരമാക്കുന്നതിന് വിമാന യാത്രാ നിരക്കുകൾ കുറയ്ക്കണം എന്നും ആവശ്യമുണ്ട്.



NATIONAL
ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന് ഇന്ന് തുടക്കം; ശംഭുവിൽ നിന്ന് കാൽനടയായി എത്തുക 101 കർഷകർ
Also Read
user
Share This

Popular

NATIONAL
DAY IN HISTORY
ഡൽഹിയിലേക്കുള്ള കർഷക മാർച്ചിന് ഇന്ന് തുടക്കം; ശംഭുവിൽ നിന്ന് കാൽനടയായി എത്തുക 101 കർഷകർ