
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വൻറ് (കാറ്റഗറി നമ്പർ : 697/2022) തസ്തികയിലേക്കുള്ള സാധ്യതാ പട്ടിക പി.എസ് സി പ്രസിദ്ധീകരിച്ചു. വിശദാംശം വെബ്സൈറ്റിലും അർഹരായ ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും ലഭ്യമാണ്.
ആദ്യമായാണ് ലാസ്റ്റ് ഗ്രേഡ് സർവ്വൻറ് തസ്തികയില്‍ പിഎസ്‌സി തിരഞ്ഞെടുപ്പ് നടത്തുന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയും അല്ലാതെയുമാണ് ഇതുവരെ നിയമനം നടത്തിയിരുന്നത്.