പരീക്ഷ എഴുതുന്നത് വിലക്കി; യുപിയിൽ വിദ്യാർഥിനി ജീവനൊടുക്കി

സ്കൂൾ ഫീസ് ഇനത്തിൽ 800രൂപ അടയ്ക്കാനില്ലാത്തതിനാൽ കുട്ടിയെ സ്‌കൂൾ അധികൃതർ പരീക്ഷ എഴുതുന്നത് വിലക്കിയിരുന്നു
പരീക്ഷ എഴുതുന്നത് വിലക്കി; യുപിയിൽ വിദ്യാർഥിനി ജീവനൊടുക്കി
Published on

ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിൽ പരീക്ഷ എഴുതുന്നത് വിലക്കിയതിനെ തുടർന്ന് 17വയസുകാരി ജീവനൊടുക്കി. സ്കൂൾ ഫീസ് ഇനത്തിൽ 800രൂപ അടയ്ക്കാനില്ലാത്തതിനാൽ കുട്ടിയെ സ്‌കൂൾ അധികൃതർ പരീക്ഷ എഴുതുന്നത് വിലക്കിയിരുന്നു. കഴിഞ്ഞദിവസം പരീക്ഷയെഴുതാൻ വിദ്യാലയത്തിലെത്തിയ കുട്ടിയെ സ്കൂൾ മാനേജർ സന്തോഷ് കുമാർ യാദവ്, ഓഫീസർ ദീപക് സരോജ്, പ്രിൻസിപ്പൽ രാജ്കുമാർ യാദവ് തുടങ്ങിയവർ പരസ്യമായി അപമാനിക്കുകയും പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നു.


അധികൃതരുടെ പെരുമാറ്റത്തിൽ മനംനൊന്ത് വീട്ടിലെത്തിയ മകൾ ജീവനൊടുക്കുകയായിരുന്നുവെന്ന് അമ്മ പൊലീസിൽ മൊഴി നൽകി. സ്കൂൾ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 107 പ്രകാരം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ അപകടത്തിൽപ്പെടുത്തിയതിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭിഭാഷകനും പ്രാദേശിക പഞ്ചായത്ത് അംഗവുമായ മുഹമ്മദ് ആരിഫ് ആവശ്യപ്പെട്ടു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com