'നിരന്തരം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു'; ശാരീരിക ബന്ധത്തിനിടെ യുവതി യുവാവിനെ ശ്വാസം മുട്ടിച്ചുകൊന്നു

കൊല്ലപ്പെട്ട ഇഖ്ബാൽ തന്നെ നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നെന്നും, തനിക്ക് കൊലപാതകമല്ലാതെ മറ്റ് വഴികളില്ലായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു.
'നിരന്തരം ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു'; ശാരീരിക ബന്ധത്തിനിടെ യുവതി യുവാവിനെ ശ്വാസം മുട്ടിച്ചുകൊന്നു
Published on


ഉത്തർപ്രദേശിലെ ബറേലിയിൽ ലൈംഗിക ചൂഷണം സഹിക്കവയ്യാതെ പുരുഷനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവതി. കൊല്ലപ്പെട്ട ഇഖ്ബാൽ തന്നെ നിരന്തരം  ബ്ലാക്ക്‌മെയിൽ ചെയ്ത് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചിരുന്നെന്നും, തനിക്ക് കൊലപാതകമല്ലാതെ മറ്റ് വഴികളില്ലായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു.  ഇഖ്ബാലിൻ്റെ ശരീരം വീടിന് സമീപം കണ്ടെത്തി രണ്ട് ദിവസത്തിന് ശേഷമാണ് 32 കാരിയായ യുവതി അറസ്റ്റിലാവുന്നത്.  ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടവെ ആയിരുന്നു കൊലപാതകം. സംഭവത്തിൽ ബറേലി പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി.


വീടുകൾ തോറും കയറി ജോലി ചെയ്യുന്ന കൂലിപ്പണിക്കാരനായിരുന്നു (കരകൗശല ജോലി) ഇഖ്ബാൽ സാരി സർദോസി. ഇങ്ങനെയാണ് യുവതിയും ഇഖ്ബാലും തമ്മിൽ പരിചയപ്പെട്ടതും നമ്പർ കൈമാറിയതും. ഫോൺ വഴിയുള്ള ബന്ധം വളർന്നതോടെ ഇഖ്ബാൽ യുവതിയെ തൻ്റെ താമസസ്ഥലത്തേക്ക് ക്ഷണിച്ചു. എന്നാൽ വീട്ടിലെത്തിയ യുവതിയെ ഇഖ്ബാൽ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി ഇവർ പറയുന്നു.

ഇതോടെ യുവതി ഭർത്താവിനോട് ഇക്കാര്യം പറയുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ നേരത്തെ നടത്തിയ ഫോൺ സംഭാഷണങ്ങൾ തൻ്റെ കയ്യിലുണ്ടെന്ന് പറഞ്ഞ ഇഖ്ബാൽ, ഇത് പുറത്തുവിടുമെന്നും കുടുംബം നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ശാരീരിക ബന്ധത്തിന് യുവതി സമ്മതിക്കുകയായിരുന്നു. പിന്നാലെ ഇഖ്ബാൽ സ്ഥിരമായി യുവതിയെ ശല്യം ചെയ്യാൻ ആരംഭിച്ചു. പലതവണയായി  ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. ഇതോടെയാണ് ഇഖ്ബാലിനെ വകവരുത്താൻ തീരുമാനിക്കുന്നതെന്ന് യുവതി പൊലീസിൽ മൊഴി നൽകി.

കൊലപാതകം ചെയ്യാനുറപ്പിച്ച യുവതി, ഭാര്യവീട്ടിലായിരുന്ന ഇഖ്ബാലിനെ വിളിച്ചുവരുത്തി. യുവതിയുടെ ഭർത്താവിനെ ഉറക്കികിടത്താൻ ഇഖ്ബാൽ ഗുളികകൾ കൈമാറി. രാത്രി 8 മണിയോടെ യുവതി ഉറക്കഗുളിക ഭർത്താവിന് നൽകുകയും, ഇയാൾ ഉറക്കത്തിലാവുകയും ചെയ്തു. പിന്നാലെ ഏകദേശം 11.40ഓടെ ഇഖ്ബാൽ യുവതിയെ വിളിച്ച്, തൻ്റെ വീട്ടിലേക്ക് വരാൻ പറഞ്ഞു

ഇഖ്ബാലിൻ്റെ വീട്ടിലേക്ക് പോകുമ്പോൾ, ഒന്നുകിൽ താൻ മരിക്കും അല്ലെങ്കിൽ അവനെ കൊല്ലുമെന്ന് ഉറപ്പിച്ചിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു. ഇരുവരും ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആരംഭിച്ചതോടെ, യുവതി ഇഖ്ബാലിൻ്റെ നെഞ്ചിൽ ഇരുന്ന്, ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു. തൻ്റെ കുടുംബത്തിനെ സംരക്ഷിക്കണണമെന്ന് മാത്രമായിരുന്നു തൻ്റെ ചിന്തയെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബറേലി പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഖ്ബാൽ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച പശ്ചാത്തലത്തിൽ പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com