fbwpx
കൊലയ്ക്ക് തയ്യാറെടുത്തത് മേമന സ്വദേശി മനുവിൻ്റെ വീട്ടിൽ വച്ച്; കരുനാഗപ്പള്ളി കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
logo

ന്യൂസ് ഡെസ്ക്

Last Updated : 29 Mar, 2025 09:54 AM

മാർച്ച് 27നാണ് താച്ചയിൽ മുക്ക് സ്വദേശി സന്തോഷിനെ കാറിലെത്തിയ അക്രമികൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സന്തോഷ് 2024ലെ ഒരു വധശ്രമക്കേസിലെ പ്രതിയാണ്.

KERALA

കൊല്ലം കരുനാഗപ്പള്ളിയിലെ സന്തോഷ് കൊലപാതകത്തിലെ നിർണായക വിവരങ്ങൾ പുറത്ത്. പ്രതികൾ കൊലപാതകത്തിന് മുമ്പ് തയ്യാറെടുപ്പ് നടത്തിയത് ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിൻ്റെ വീട്ടിലെന്നാണ് വിവരം. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചെന്നും നിഗമനം.കുക്കുവിൻ്റെ വീട്ടുമുറ്റത്ത് കിടന്ന കാറിലെത്തിയാണ് പ്രതികൾ കൃത്യം നടത്തിയത്


കുക്കു ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. കേസിലെ പ്രധാന പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.അലുവ അതുൽ, പ്യാരി, ഹരി, പങ്കജ് എന്നിവർക്കായാണ് പൊലീസ് തെരച്ചിൽ. കൊല്ലം, ആലപ്പുഴ ജില്ലകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. കൊല്ലപ്പെട്ട സന്തോഷിന്‍റേത് ക്വട്ടേഷന്‍ കൊലപാതകമെന്ന് സൂചന. ആലപ്പുഴ ജില്ലയിലെ വള്ളികുന്നം സ്വദേശി ക്വട്ടേഷൻ നൽകിയെന്നാണ് വിവരം. ഇയാൾ ഒളിവിലാണ്. വർഷങ്ങളായി രണ്ട് സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം.


Also Read; കരുനാഗപ്പള്ളി കൊലപാതകം: കൊലയ്ക്ക് പിന്നിൽ ക്വട്ടേഷൻ?


മാർച്ച് 27നാണ് താച്ചയിൽ മുക്ക് സ്വദേശി സന്തോഷിനെ കാറിലെത്തിയ അക്രമികൾ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സന്തോഷ് 2024ലെ ഒരു വധശ്രമക്കേസിലെ പ്രതിയാണ്. ഇയാൾക്ക് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.മുഖം മൂടി ധരിച്ചാണ് അക്രമി സംഘം എത്തിയതെന്ന് സന്തോഷിൻ്റെ അമ്മ ഓമന പറഞ്ഞു. അക്രമികൾ വീടിന് നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞുവെന്നും, മുമ്പും വീട്ടിൽ എത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്നും അമ്മ ഓമന വെളിപ്പെടുത്തിയിരുന്നു.

KERALA
ലോക മാരിടൈം ഭൂപടത്തിൽ കേരളം അടയാളപ്പെടുത്തുകയാണ്; സ്വപ്നം യാഥാർത്ഥ്യമാക്കിയത് നാടിന്റെ കെട്ടുറപ്പ്: മുഖ്യമന്ത്രി
Also Read
user
Share This

Popular

NATIONAL
KERALA
മംഗലാപുരത്ത് വീണ്ടും രാഷ്ട്രീയ കൊലപാതകം; ബജ്‌റംഗ്ദള്‍ നേതാവിനെ വെട്ടിക്കൊന്നു