fbwpx
യുഎസ് ട്രഷറി വകുപ്പിലെ വിവരങ്ങൾ ചോർന്നു; പിന്നിൽ ചൈനീസ് ഹാക്കർമാരെന്ന് ആരോപണം
logo

ന്യൂസ് ഡെസ്ക്

Last Updated : 31 Dec, 2024 01:29 PM

ഈ മാസം ആദ്യവാരമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു

WORLD


യുഎസ് ട്രഷറി വകുപ്പിലെ വിവരങ്ങൾ ചോർന്നതിന് പിന്നിൽ ചൈനീസ് ഹാക്കർമാരെന്ന ആരോപണവുമായി അമേരിക്ക. ചില ഓഫീസ് രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ട‍ർ സംവിധാനങ്ങളിലേക്കും ഹാക്കർമാർ പ്രവേശിച്ചുവെന്നും യു.എസ് ഉദ്യോഗസ്ഥർ ആരോപിച്ചു. ഈ മാസം ആദ്യവാരമാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായതെന്ന് ഉദ്യോഗസ്ഥരിൽ നിന്നും ലഭ്യമാകുന്ന വിവരം. 


ALSO READഎട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ഒടുവില്‍ വിവാഹമോചന വ്യവസ്ഥകള്‍ അംഗീകരിച്ച് ആഞ്ചലീന ജോളിയും ബ്രാഡ് പിറ്റും


വലിയ തോതിലുള്ള ഹാക്കിങ്ങാണ് നടന്നതെന്ന് യുഎസ് ഉദ്യോഗസ്ഥർ ആരോപണം ഉന്നയിച്ചു. എഫ്ബിഐയുമായുമായും, മറ്റ് ഏജൻസികളുമായും ചേർന്ന് ഹാക്കിങ്ങിൻ്റെ ആഘാതത്തെ കുറിച്ച് അന്വേഷിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് യുഎസ് ഏജൻസി അറിയിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞു കൊണ്ട് ചൈന രംഗത്തെത്തി. ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ചൈനീസ് വക്താവ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.



BOLLYWOOD MOVIE
Darlings : 'സ്ത്രീകള്‍ക്കെതിരായ അതിക്രമം ആരോഗ്യത്തിന് ഹാനികരം' എന്ന് പഠിപ്പിച്ച ബദ്രുന്നീസ
Also Read
user
Share This

Popular

KERALA
NATIONAL
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടം: മരണ കാരണം പുകയല്ല; പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്