കോൺഗ്രസിൻ്റെ നേതൃത്വത്തിൽ യുഡിഎഫിന് കേരളത്തിൽ ഐതിഹാസികമായ തിരിച്ചുവരവിന് ആ ടീം നേതൃത്വം നൽകുമെന്നും സതീശൻ പ്രതികരിച്ചു.
സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനായി തെരഞ്ഞെടുത്തത് അഖിലേന്ത്യാ കോൺഗ്രസ് എടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പുതിയ ടീം ചെറുപ്പക്കാരുടേയും പക്വമതികളായവരുടേയും ടീമാണ്. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ യുഡിഎഫിന് കേരളത്തിൽ ഐതിഹാസികമായ തിരിച്ചുവരവിന് ആ ടീം നേതൃത്വം നൽകുമെന്നും സതീശൻ പ്രതികരിച്ചു.
നല്ല സോഷ്യൽ ബാലൻസ് നിലനിർത്താൻ കോൺഗ്രസ് ശ്രമിക്കാറുണ്ട്. സണ്ണി ജോസഫിൻ്റെ തെരഞ്ഞെടുപ്പും അതിൻ്റെ ഭാഗമാണ്. സണ്ണി ജോസഫ് കണ്ണൂരിലെ യുഡിഎഫ് ജില്ലാ നേതൃത്വത്തിൽ ഇരുന്നയാളാണ്. പ്രമുഖ അഭിഭാഷകനും, മികച്ച സംഘാടകനും മികച്ച നിയമസഭാ സാമാജികനുമാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തെ പരിഗണിച്ചതെന്നും വി. ഡി. സതീശൻ പറഞ്ഞു.